ബമ്പര്‍ചിരി അവതാരിക ദേവിക നമ്പ്യാര്‍ വിവാഹിതയായി; വരന്‍ സംഗീത സംവിധായകന്‍ വിജയ് മാധവ്

സീരിയല്‍ താരവും, ഒരുചിരി ഇരുചിരി ബമ്പര്‍ചിരി അവതാരികയുമായ ദേവിക നമ്പ്യാര്‍ വിവാഹിതയായി. സംഗീത സംവിധായകന്‍ വിജയ് മാധവ് ആണ് വരന്‍. ഇന്ന് രാവിലെ ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തികച്ചും ലളിതമായാണ് വിവാഹം നടന്നത്. അടുത്ത ബന്ധക്കുും സുഹൃത്തക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ബാലമണി എന്ന സീരിയലിലൂടെയാണ് ദേവിക അഭിനയരംഗത്തെത്തുന്നത്. പരിണയത്തിലെ കൃഷ്ണവേണി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.രാക്കുയില്‍ എന്ന പരമ്പരയില്‍ ഇപ്പോള്‍ ദേവിക അഭിനയിക്കുന്നുണ്ട്. കൂടാതെ സൂപ്പര്‍ ഹിറ്റ് കോമഡി ഷോ ആയ ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരിയുടെ അവതാരികയുമാണ്

Share news
error: Content is protected !!
Scroll to Top