കരിപ്പൂരിൽ വൻ സ്വർണ വേട്ട; കള്ളക്കടത്ത് നടത്തിയ സ്വർണം കവർച്ച ചെയ്യാനെത്തിയ രണ്ടുപേർ പോലീസ് പിടിയിലായി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. ഒരു കിലോ സ്വർണം മിശ്രിതമാണ് കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ചത്. സ്വർണ്ണം പോലീസ് പിടികൂടി.

തിരൂർ സ്വദേശി ഷക്കീബ് ചുള്ളിയിലാണ് അബുദാബിയിൽ നിന്ന് സ്വർണം കടത്താൻ ശ്രമിച്ചത്. അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ലാണ് തിരൂർ സ്വദേശി കരിപ്പൂരിൽ എത്തിയത്.

കള്ളക്കടത്ത് നടത്തിയ സ്വർണം കവർച്ച ചെയ്യാനെത്തിയ രണ്ടുപേർ പോലീസ് പിടിയിലാവുകയും ചെയ്തു . ഷക്കീബ് വിമാനമിറങ്ങി പുറത്തുവന്നതിനുശേഷം പാർക്കിംഗ് ഏരിയയിലേക്ക് വാഹനം കയറാൻ പോകുന്നതിനിടെ തടഞ്ഞുവെച്ച് സ്വർണ്ണം കവർച്ച ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട് പോലീസ് ഇടപെടുകയും സ്വർണ്ണം പിടികൂടുകയും ചെയ്തു.

Share news
error: Content is protected !!
Scroll to Top