Section

malabari-logo-mobile

ഏഷ്യന്‍ ഗെയിംസ് ; വോളിബോളില്‍ ഇന്ത്യന്‍ സാന്നിദ്ധ്യം ഷമീമുദ്ധീനെ ആദരിച്ച് മാതൃക്ലബ്ബായ ഡോട്ട്‌സ് പരപ്പനങ്ങാടി

HIGHLIGHTS : sheemudheen asian games omtermatopma; proud of parappanagdi

പരപ്പനങ്ങാടി:  ഏഷ്യന്‍ ഗെയിംസ്
കായികപോരാട്ടത്തില്‍ വോളീബോളില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ പരപ്പനങ്ങാടി ഉള്ളണം സ്വദേശി ഷമീമുദ്ധീനെ ആദരിച്ച് ഡോട്ടസ് പരപ്പനങ്ങാടി. ഷമീം തന്റെ വോളിബോള്‍ കളിയുടെ ബാലപാഠങ്ങള്‍ പഠിച്ചുകയറിയ ഡോട്‌സ് പരപ്പനങ്ങാടിയുടെ ഹോം ഗ്രൗണ്ടില്‍ വെച്ചായിരുന്നു അദ്ദേഹത്തെ ആദരിച്ചത്.

ഡോട്ടസിന്റെ പഴയ കളിക്കാരടക്കം പങ്കെടുത്ത ചടങ്ങില്‍ ഇളേയടത്ത് അഷറഫ് ഷമീമുദ്ധീനെ പൊന്നാടയണിയിച്ചു. ടി. പി. കുഞ്ഞിക്കോയ നഹ പുരസ്‌കാരം നല്‍കി. ഡോട്‌സ് പരപ്പനങ്ങാടിയുടെ പഴയ കളിക്കാരായ വി.കെ സൂരജ്, മുഷാല്‍, അസറുദ്ധീന്‍, ഷഹബാസ്, അബ്ദുല്‍ റാഫി, ബാവുട്ടന്‍, റഹീം, അബ്ദുള്ള, ഷാനാവാസ് ക്ലബിലെ പുതിയ തലമുറയില്‍പെട്ട  കളിക്കാരും ചടങ്ങില്‍ പങ്കെടുത്തു.
മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ജ്വരം നെഞ്ചില്‍ കൊണ്ടുനടക്കുമ്പോളും പരപ്പനങ്ങാടിയില്‍ വോളീബോള്‍ എന്ന കായികവിനോദത്തിന് വേരോട്ടമുണ്ടാക്കിയ ഡോട്ട്‌സ് വോളീബോള്‍ ക്ലബ്ബിന് ഏറെ അഭിമാനകരമായ നിമിഷമാണിതെന്ന് ഭാരവാഹികള്‍ പറഞ്ഞു. അതോടൊപ്പം ഷമീയുടെ ഇന്ത്യന്‍ ടീമിലെ സാന്നിദ്ധ്യം
തങ്ങള്‍ക്ക് വലിയ ഊര്‍ജ്ജമാണ് തരുന്നതെന്നും അവര്‍ പറഞ്ഞു.

sameeksha-malabarinews

ഡോട്‌സിന്റെ പുതുതലമുറ നിലവില്‍ മിനി, സബ്ജൂനിയര്‍, ജൂനിയര്‍, യൂത്ത് അടക്കം നിരവധി വിഭാഗങ്ങളില്‍ മലപ്പുറത്തും, യൂണിവേഴ്‌സിറ്റികളിലും കളിക്കുന്നുണ്ട്.

ഷമീമിന്റെ ഭാവി വോളിബോളാണെന്ന് തിരിച്ചറിഞ്ഞ ക്ലബ് ഭാരവാഹികള്‍ തന്നെയാണ് അദ്ദേഹത്തെ വോളീബോളിന്റെ തട്ടകമായ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ ഉപരിപഠനത്തിനുള്ള സഹായങ്ങള്‍ ചെയ്തത്. പിന്നീട് എംജിയുടെ താരമായും എറണാകുളത്തിന് വേണ്ടിയും ജഴ്‌സിയണിഞ്ഞ ഷമീമിന്റെ വളര്‍ച്ച് അതിവേഗമായിരുന്നു.
ഷമിയുടെ കളിമികവ് തിരിച്ചറിഞ്ഞ എക്കാലത്തെയും മികച്ച ഇന്ത്യന്‍ വോളിബോള്‍ ടീമുകളിലൊന്നായ സര്‍വീസസ് ഷമിയെ റാഞ്ചി. സര്‍വ്വീസസിലൂടെയാണ് ഷമി ഇന്ത്യന്‍ ജഴ്‌സിയണിയുന്നത്. ഇതോടെയാണ് ഇന്ത്യ വലിയ കുതിപ്പ് നടത്തിയ 2023ലെ എഷ്യാഡില്‍ ഇന്ത്യന്‍ ജഴ്‌സിയണിനുള്ള ഭാഗ്യം ഷമിയെ തേടിയെത്തിത്. പ്രോ വോളി ലീഗില്‍ കല്‍ക്കത്തക്കും, മുംബൈക്കും വേണ്ടി ഷമി കളിയുടെ മികമാവാണ് ഷെമിയെ ഏഷ്യാഡിനുള്ള ഇന്ത്യന്‍ ടീമിലെത്തിച്ചത്.

ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ സാര്‍ജന്റ് തസ്തികയിലാണ് ഷമി ജോലിചെയ്യുന്നത് . അദ്ദേഹത്തിന്റ പിതാവ് അമ്മാറമ്പത്ത് മുഹമ്മദ് കോയ , മാതാവ് മറിയാമു , ഭാര്യ സല്‍വ അമീന ,

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!