ചീര പനീർ കബാബ്

1. ചീര – രണ്ടു കപ്പ്

വെളുത്തുള്ളി അല്ലി – ആറ്-ഏഴ്

ഇഞ്ചി – ഒരിഞ്ചു കഷണം

പച്ചമുളക് – മൂന്ന്

2.പനീർ ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്

കടലമാവ് – കാൽ കപ്പ്

3.ഉപ്പ് – പാകത്തിന്

പച്ചമുളക് – മൂന്ന്

കുരുമുളകുപൊടി – പാകത്തിന്

ചാട്ട് മസാല – പാകത്തിന്

4.നെയ്യ് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം :-

ചീര , വെളുത്തുള്ളി അല്ലി , ഇഞ്ചി , പച്ചമുളക് എന്നിവ മിക്സിയിലാക്കി നന്നായി അരയ്ക്കുക. ആവശ്യമെങ്കിൽ അൽപം വെള്ളം ചേർക്കാം.

പനീർ ഗ്രേറ്റ് ചെയ്തതിലേക്കു കടലമാവു ചേർത്തു യോജിപ്പിക്കുക.

അരച്ചു വച്ച കൂട്ടും .ഉപ്പ് ,
പച്ചമുളക് , കുരുമുളകുപൊടി ചാട്ട് മസാല എന്നിവയും ചേർത്തു യോജിപ്പിച്ച് കബാബിന്റെ ആകൃതിയിലാക്കി വയ്ക്കുക.

പാനിൽ നെയ്യ് ചൂടാക്കി കബാബ് തിരിച്ചും മറിച്ചുമിട്ടു വറുത്തു കോരുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top