ദില്ലി; തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിലനിന്നിരുന്ന ന്യുനമര്‍ദ്ദം ഇന്ന് രാവിലെ 5.30 ഓടെ തെക്കന്‍ ആന്‍ഡാമാന്‍ കടലില്‍ തീവ്രന്യുന മര്‍ദ്ദമായി ശക്തിപ്രാപിച്ചു
കാര്‍ നിക്കോബര്‍ ദ്വീപില്‍ നിന്നു 80 കിലോമീറ്റര്‍ വടക്ക് – വടക്ക് പടിഞ്ഞാറയും പോര്‍ട്ട്ബ്ലയറില്‍ നിന്ന് 210 കിലോമീറ്റര്‍ തെക്ക് തെക്ക് പടിഞ്ഞാറായും സ്ഥിതി ചെയ്യുന്ന തീവ്രന്യുന മര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര ന്യുന മര്‍ദ്ദമായും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു
ചുഴലിക്കാറ്റ് ആയി മാറിയാല്‍ ശ്രീലങ്ക നിര്‍ദ്ദേശിച്ച അസാനി എന്ന പേരിലാകും ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് അറിയപ്പെടുക.
കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴ തുടരാന്‍ സാധ്യത
അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; മലപ്പുറമടക്കം മൂന്ന് ജില്ലകളില്‍ ഇടിയോടുകൂടിയ മഴക്ക് സാധ്യത