ഭാവനയെ സ്വീകരിച്ച സദസ്സിന് ആദരം; മലയാളി എന്ന നിലയില്‍ അഭിമാനം തോന്നുന്നു: നടി ലിസി

കേരള അന്താരാഷ്ട്ര ചലചിത്ര മേളയുടെ ഉദ്ഘാടനചടങ്ങില്‍ ചലച്ചിത്രതാരം ഭാവനയെ എഴുനേത്ത് നിന്ന് കൈയ്യടിച്ച് സ്വീകരിച്ച സദസ്സിനെ അഭിനന്ദിച്ച് നടിയും മുന്‍കാല നായികയുമായ ലിസിയും. മലയാളിയായതില്‍ അഭിമാനം തോന്നുന നിമിഷങ്ങളെന്നും ലിസി.

തന്റെ ഫേസ്ബുക്ക് പേജിലാണ് ലിസിയുടെ പ്രതികരണം. ഇരുപത്തിയാറാമത് ഐഎഫ്എഫ്‌കെ യുടെ ഉദ്ഘാടനചടങ്ങില്‍ ഭാവനയെ എത്തിക്കാന്‍ തീരുമാനമെടുത്ത എല്ലാവരെയും അഭിനന്ദിച്ച ലിസി ഭാവന വേദിയിലെത്തിയപ്പോള്‍ എഴുനേറ്റഅനിന്ന് കരഘോഷം മുഴക്ക് സ്വീകരിച്ച ആ സദസ്സിനോടും ആദരവ് അറിയിച്ചു. ഒരു മലയാളിയെന്ന നിലയില്‍ അഭിമാനം തോേന്നുന്ന അപൂര്‍വം ചില നിമിഷങ്ങളാണ് ഇത് എന്നും ഫേസ്ബുക്ക് കുറിപ്പില്‍ എഴുതുന്നു. ഭാവനയുടെ ഫോട്ടോയും ഷെയര്‍ ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പ്രസ്തുത ചടങ്ങ് നടന്നത്.

Share news
error: Content is protected !!
Scroll to Top