അസ്സമില്‍ വാഹനാപകടത്തില്‍ 28 പേര്‍ മരിച്ചു

Assam-accidentഗുവാഹട്ടി : അസ്സമില്‍ ഉണ്ടായ വാഹനാപകടത്തില്‍ 28 പേര്‍ മരിച്ചു. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ 13 കുട്ടികളും 5 സ്ത്രീകളും ഉള്‍പ്പെടുന്നു.

2 മിനി വാനുകളില്‍ ട്രക്കിടിച്ചാണ് അപകടം ഉണ്ടായിട്ടുള്ളത്. ബര്‍പേട്ടക്ക് സമീപം ഇഷ്ടിക ചൂളയിലെ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. അമിത വേഗതയിലെത്തിയ ട്രക്ക് തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മിനി വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

പശ്ചിമ ബംഗാളിലേക്ക് പോവുകായായിരുന്ന പത്ത് ചക്രങ്ങളുള്ള ട്രക്ക് മുന്നില്‍ നിന്ന് വരികയായിരുന്ന മിനി വാനുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ട്രക്കിലുണ്ടായ രണ്ടു പേരും മരണപ്പെട്ടതായാണ് സൂചന.

 

Share news
error: Content is protected !!
Scroll to Top