Section

malabari-logo-mobile

ഡയാലിസിസ് കേന്ദ്രത്തില്‍ ഡിവൈഎഫ്‌ഐ യൂത്ത് ലീഗ് സംഘര്‍ഷത്തില്‍ 13 പേര്‍ക്ക് പരിക്ക്

HIGHLIGHTS : തിരൂര്‍ : തിരൂര്‍ ജില്ലാ ആശുപത്രി ഡയാലിസിസ് കേന്ദ്രത്തിന്റെ നടത്തിപ്പ് വികസനവും സംബന്ധിച്ച് ജില്ലാ

vlcsnap-2013-10-03-13h34m05s5തിരൂര്‍ : തിരൂര്‍ ജില്ലാ ആശുപത്രി ഡയാലിസിസ് കേന്ദ്രത്തിന്റെ നടത്തിപ്പ് വികസനവും സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് അധികൃതര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ യൂത്ത് ലീഗ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

യൂത്ത് ലീഗ് തിരുന്നാവായ പഞ്ചായത്ത് പ്രസിഡന്റ് സിറാജ് പറമ്പില്‍ (36), എസ്ടിയൂ സംസ്ഥാന വൈസ് പ്രസിഡന്റ് തിരൂര്‍ തങ്ങള്‍സ് റോഡിലെ ചന്ദ്രചാട്ടില്‍ അലി ഹാജി (52), ജനാതിപത്യ മഹിളാ അസോസിയേഷന്‍ തിരൂര്‍ ഏരിയാ പ്രസിഡന്റ് എആര്‍കെ പ്രസീന (39), സെക്രട്ടറി എന്‍ കെ തങ്കം (46), മുന്‍നഗര സഭാ കൗണ്‍സിലറും ജനാതിപത്യ മഹിളാഅസോസിയേഷന്‍ പ്രവര്‍ത്തകയുമായ ഗീത പള്ളിയേരി (45), മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തക തലക്കാട് സ്വദേശി ലത (40), ഡിവൈഎഫ്‌ഐ തിരൂര്‍ ബ്ലോക് ട്രഷറര്‍ സി ഒ ബാബുരാജ്, ബ്ലോക് കമ്മറ്റി അംഗം ധനിഷ് (26), ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കെ ജി ഹാഷ്മി (23), എസ്എഫ്‌ഐ ഏരിയാ കമ്മറ്റി അംഗം ഭാഗ്യനാഥ് (20) തിരൂര്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ വാസു, ട്രാഫിക് എസ്‌ഐ തിലകന്‍, എസ്‌ഐ ഹരിദാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

sameeksha-malabarinews

vlcsnap-2013-10-03-13h33m08s170യൂത്ത് ലീഗിന്റെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇടതു മുന്നണി പ്രവര്‍ത്തകര്‍ വൈകീട്ട് നഗരത്തില്‍ പ്രതിഷേധ റാലി നടത്തി. മുസ്ലീം ലീഗ് പ്രവര്‍ത്തകരും നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

തിരൂര്‍ ഡയാലിസിസ് കേന്ദ്രത്തില്‍ ഡയാലിസിസ് യന്ത്രങ്ങളോ മറ്റു സംവിധാനങ്ങളോ ഒരുക്കാതെ കേന്ദ്രമന്ത്രി ജയറാം രമേശിനെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുയും താല്‍ക്കാലികമായി കൊണ്ടുവെച്ച ഡയാലിസിസ് യന്ത്രങ്ങള്‍ അവിടെ നിന്ന് കടത്തി കൊണ്ടു പോകുകയും ചെയ്തത് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുകയാണ്. ഈ സംഭവത്തിന്റെ പശ്ചാതലത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കാനായി തിരൂര്‍ ജിഎംയുപി സ്‌കൂളില്‍ നടന്ന യോഗത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തുകയും ലീഗ് പ്രവര്‍ത്തകര്‍ അത് തടയുകയും ചെയ്തതോടെയാണ് സംഘട്ടനത്തിന് തുടക്കമായത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!