കഞ്ചാവ് വലിക്കുന്ന പോസ്റ്റര്‍ ഒഫീഷ്യലല്ല; ആഷിക് അബു

idukkiന്യൂജനറേഷന്‍ സംവിധായകന്‍ ആഷിക് അബുവിന്‍െ പുതിയ ചിത്രം ഇടുക്കി ഗോള്‍ഡിന്റെ പോസ്റ്റര്‍ വിവാദമായിരിക്കെ വിശദീകരണവുമായി ആഷിക് അബു രംഗത്ത്. വിവാദമുണ്ടാക്കുന്ന യാതൊന്നും തന്നെ തന്റെ സിനിമയിലില്ലെന്നും സിനിമ കണ്ടാല്‍ അക്കാര്യം മനസ്സിലാവുമെന്നും അദ്ദേഹം പറഞ്ഞു.

ശിവനും ചെഗുവേരയും കഞ്ചാവ് വലിച്ചിരിക്കുന്ന പോസ്റ്ററാണ് വിവാദത്തിന് ഇടയാക്കിയത്. കഞ്ചാവ് വലിക്കുന്ന പോസ്റ്റര്‍ ഒഫീഷ്യലല്ലെന്നും.ആരാധകര്‍ ഉണ്ടാക്കി പോസ്റ്റ് ചെയ്താണ് ഈ ചിത്രമെന്നും ആഷിക് അബു പറഞ്ഞു. ഈ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചക്കും വിവാദത്തിനും ഇടയാക്കിയതിനെ തുടര്‍ന്നാണ് ആഷിക് അബു വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ശിവനെ കുറിച്ച് നേരാവണ്ണം അറിയാത്തവരാണ് വിവാദമുണ്ടാക്കുന്നതെന്നും ഹൈന്ദവ സംഘടനകളുടെ പേരിലാണ് വിവാദമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇതേ കുറിച്ച് വാര്‍ത്തകള്‍ വന്നതായും തന്നോട് വിശദീകരണം തേടിയില്ലെന്നും അബു പറഞ്ഞു. അതെസമയം വിവാദമുണ്ടാക്കുന്നവര്‍ക്ക് തന്റെ ചിത്രത്തില്‍ അത്തരത്തില്‍ ഒരു രംഗം ഉണ്ടോ എന്ന് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി ഗോള്‍ഡിന്റെ ഒഫീഷ്യല്‍ ചിത്രങ്ങളും ട്രെയ്‌ലറുകളും തന്റെ ഒഫീഷ്യല്‍ പേജില്‍ ഉണ്ടെന്നും വേണ്ടവര്‍ക്ക് അത് പരിശോധിക്കുമെന്നും ആഷിക് അബു പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top