Section

malabari-logo-mobile

ഡാറ്റാ സെന്റര്‍ കേസ് ; സിബിഐ അനേ്വഷണം വേണമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം

HIGHLIGHTS : ദില്ലി : ഡാറ്റാ സെന്റര്‍ കൈമാറ്റ കേസില്‍ സിബിഐ അനേ്വഷണം നടത്തുമെന്ന് വ്യക്തമാക്കി കൊണ്ട് കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഡാറ്റ...

supreme courtദില്ലി : ഡാറ്റാ സെന്റര്‍ കൈമാറ്റ കേസില്‍ സിബിഐ അനേ്വഷണം നടത്തുമെന്ന് വ്യക്തമാക്കി കൊണ്ട് കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഡാറ്റാ സെന്റര്‍ കൈമാറ്റത്തെ കുറിച്ച് വിജിലന്‍സ് അനേ്വഷണം നടത്തിയിരുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സിബിഐ അനേ്വഷണം വേണ്ടെന്ന അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം മന്ത്രി സഭ തള്ളിയതായും സര്‍ക്കാര്‍ അറിയിച്ചു.

ഈ കേസില്‍ അനേ്വഷണം നടത്തുമെന്ന് അഡ്വ. ജനറല്‍ കെ പി ദണ്ഡപാണി ഹൈക്കോടതിയെ അറിയിച്ചത് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചതിന് ശേഷമാണെന്ന് സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു. ഡാറ്റാ സെന്റര്‍ കൈമാറ്റ കേസില്‍ സിബിഐ അനേ്വഷണം ആവശ്യമില്ലെന്ന അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതിയുടെ നിയമോപദേശം തള്ളിയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

sameeksha-malabarinews

കേസിലെ വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറിന്റെ ഹരജി വാസ്തവ വിരുദ്ധമാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കേസില്‍ അനേ്വഷണം വേണ്ടെന്ന നിലപാടിനെതിരെ യുഡിഎഫില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!