രോഗീപരിചരണത്തിനിടെ നിപ ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് പുനര്‍വിവാഹിതനായി. കൊയിലാണ്ടി സ്വദേശി പ്രതിഭയാണ് വധു. വടകര ലോകനാര്‍കാവ് ക്ഷേത്രത്തില്‍ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
അധ്യാപികയാണ് പ്രതിഭ. ലിനി നിപ ബാധിതതായി മരിച്ചതോടെയാണ് വിദേശത്തെ ജോലി ഉപേക്ഷിച്ച് സജീഷ് കേരളത്തില്‍ മടങ്ങിയെത്തിയത്. സര്‍ക്കാര്‍ ജോലി ലഭിച്ച സജീഷ് നിലവില്‍ ആരോഗ്യവകുപ്പ് ജീവനക്കാരനാണ്.
പുനര്‍വിവാഹിതനാകുന്ന വിവരം സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞദിവസമാണ് അറിയിച്ചത്. പ്രതിഭയ്ക്ക് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മകളുണ്ട്. ലിനിയുടെയും സജീഷിന്റെയും മക്കളായ റിതുലും സിദ്ധാര്‍ഥും പ്രതിഭയുടെ മകള്‍ ദേവപ്രിയയും ചടങ്ങിന് സാക്ഷ്യം വഹിച്ചു. ബന്ധുക്കളും അടുത്ത സുഹൃത്തക്കളുമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്.




