Section

malabari-logo-mobile

അലിഫിന് തളര്‍ന്ന കാലുകള്‍ക്ക് പകരം താങ്ങും കരുത്തുമായി ആര്യയുടെയും അര്‍ച്ചനയുടെയും അതിരില്ലാ സൗഹൃദം

HIGHLIGHTS : Arya and Archana's boundless friendship with support and strength instead of Alif's tired legs

ഭിന്നശേഷിക്കാരനായ കോളേജ് വിദ്യാര്‍ത്ഥിയെ സഹപാഠികളായ വിദ്യാര്‍ത്ഥിനികള്‍ എടുത്തുകൊണ്ട് പോകുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. കൊല്ലം ശാസ്താംകോട്ട ഡിബി കോളജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി അലിഫ് മുഹമ്മദിനെയാണ് സഹപാഠികളായ ആര്യയും അര്‍ച്ചനയും ക്ലാസിലേക്ക് എടുത്തുകൊണ്ട് പോകുന്നത്.

കരുനാഗപ്പള്ളി മാരാരിത്തോട്ടം ബീമാ മന്‍സിലില്‍ ഷാനവാസിന്റെയും സീനത്തിന്റെയും മകനായ അലിഫിന് ജന്മനാ ഇരുകാലുകള്‍ക്കും സ്വാധീനമില്ല. എന്നാല്‍ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ അവനെ കോളജിലും തിരികെ വീട്ടിലും എത്തിക്കുന്നതിന്റെയെല്ലാം ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ് ചങ്ക് സുഹൃത്തുക്കളായ ആര്യയും അര്‍ച്ചനയും.

sameeksha-malabarinews

ക്യാംപസിലെ സമരമരത്തിന് സമീപത്തുനിന്ന് സഹപാഠികളായ ആര്യയുടേയും അര്‍ച്ചനയുടേയും തോളിലേറി കോളേജിനകത്തേക്ക് പോവാന്‍ ഒരുങ്ങുന്നതിനിടെ ഈ സൗഹൃദകൂട്ടത്തെ ഫോട്ടോഗ്രാഫറായ ജഗത്തിന്റെ
ക്യാമറക്കണ്ണുകള്‍ പകര്‍ത്തിയത്.

ആത്മവിശ്വാസം കൊണ്ടും പിന്നെ കൂടപ്പിറപ്പുകളോളം പ്രിയപ്പെട്ട കൂട്ടുകാരുടെ പിന്തുണ കൊണ്ടും വെല്ലുവിളികളെ മറികടക്കുന്നിടത്ത് ഈ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി വ്യത്യസ്തനാണ്. സഹപാഠികളുടെ സ്‌നേഹ വീഡിയോ നിമിഷങ്ങള്‍ക്കുളളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സാമൂഹ്യ മാധ്യമങ്ങളിലൂടെ ആയിരങ്ങള്‍ കാണുകയും പ്രതിസന്ധികളില്‍ താങ്ങാകുന്ന സൗഹൃദത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!