കെവി തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യ, തെമ്മാടിക്കുഴിയില്‍ പോലും സ്ഥാനം ലഭിക്കില്ല; ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള ദേശീയ സെമിനാറില്‍ പങ്കെടുക്കാനുള്ള കെവി തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യ ആണെന്ന് ചെറിയാന്‍ ഫിലിപ്പ്. അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയില്‍ പോലും സ്ഥാനം ലഭിക്കില്ലെന്ന്
കെ.വി. തോമസിന്റെ വാര്‍ത്താ സമ്മേളനത്തിനു പിന്നാലെ ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാനുള്ള എഐസിസി അംഗംകൂടിയായ കെവി തോമസിന്റെ തീരുമാനത്തിനെതിരെയാണ് ഫിലിപ്പ് പ്രതികരിച്ചത്. കഴിഞ്ഞ ദിവസവും ചെറിയാന്‍ ഫിലിപ്പ് കെവി തോമസിനെതിരെ രംഗത്ത് വന്നിരുന്നു. കെവി തോമസ് സിപിമ്മിന്റെ പ്രണയ തട്ടിപ്പില്‍ ദയവായി കുടുങ്ങരുത്, പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണെന്ന് ചെറിയാന്‍ ഫിലിപ്പ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്താണെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുന്നറയിപ്പിനെ തള്ളിയാണ് കെവി തോമസ് കണ്ണൂരിലേക്ക് പോകുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവച്ച് ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും സിപിഎം തന്നെ ക്ഷണിച്ചത് അവരുടെ പാര്‍ട്ടിയില്‍ ചേരാനല്ലെന്നും എം.കെ.സ്റ്റാലിനൊപ്പം സെമിനാറില്‍ പങ്കെടുക്കാന്‍ ആണെന്നുമാണ് കെ.വി.തോമസ് പ്രതികരിച്ചത്.

ഈ ഘട്ടത്തില്‍ എന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കും എന്ന ഭീഷണിയാണ് നേരിട്ടത്. ഞാന്‍ പെട്ടെന്നൊരു ദിവസം പാര്‍ട്ടിയില്‍ പൊട്ടിമുളച്ച ആളല്ല, ചില പ്രത്യേക സാഹചര്യത്തില്‍ കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും രണ്ട് തട്ടിലാണ് അതുമാറ്റി നിര്‍ത്തി ദേശീയസാഹചര്യം മനസിലാക്കി മുന്നോട്ട് പോകണം കെവി തോമസ് വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top