കോഴിക്കോട്: നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്ക് നേടി കോഴിക്കോട് താമരശ്ശേരി സ്വദേശിനി ആര്യ. 720 ല്‍ 711 മാര്‍ക്ക് നേടിയാണ് ആര്യ കേരളത്തില്‍ ഒന്നാമതെത്തിയത്. രണ്ടാം ശ്രമത്തിലാണ് ആര്യയുടെ നേട്ടം. ദേശീയതലത്തില്‍ 23-ാം റാങ്ക് ആണ് ആര്യയ്ക്ക്. ദേശീയതലത്തില്‍ പെണ്‍കുട്ടികളില്‍ മൂന്നാം സ്ഥാനവും ആര്യയ്ക്കുണ്ട്.
ഈ വര്‍ഷം പാലാ ബ്രില്യന്‍സിലെ പരിശീലനത്തിനൊപ്പം ഡോക്റ്ററാകണമെന്ന അതിയായ ആഗ്രഹവും ചേര്‍ന്നപ്പോള്‍ ആര്യ തീവ്രമായ പരിശ്രമത്തിലായിരുന്നു. ഒടുവില്‍ ഫലം വന്നപ്പോള്‍ തന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് ആര്യ. താമരശ്ശേരി അല്‍ഫോന്‍സ സീനിയര്‍ സെക്കന്ററി സ്‌കൂളിലായിരുന്നു ആര്യയുടെ ആ പഠനം. പ്ലസ് ടു വിന് ഉന്നത വിജയം നേടിയ ആര്യ നര്‍ത്തകിയും ഗായികയുമാണ്. സഹോദയ സ്‌കൂള്‍ കലോത്സവത്തിന് മോഹനിയാട്ടത്തില്‍ വിജയം നേടിയിട്ടുണ്ട്.
താമരശ്ശേരി തൂവക്കുന്നുമ്മല്‍ രമേഷ് ബാബു (എസ്.എസ്.ബി. എസ്.ഐ. താമരശ്ശേരി)വിന്റെയും ഷൈമയുടെയും മകളാണ്. ചേളന്നൂര്‍ എസ്.എന്‍. കോളേജിലെ എം.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി അര്‍ച്ചന സഹോദരിയാണ്.
ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷാ ഫലം കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. തമിഴ്‌നാട് സ്വദേശി എന്‍. പ്രഭാഞ്ജന്‍, ആന്ധ്രാ സ്വദേശി ബോറ വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഒന്നാം റാങ്ക് നേടി. 720 മാര്‍ക്കു നേടിയാണ് ഇരുവരും ആദ്യ റാങ്ക് പങ്കിട്ടത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




