Section

malabari-logo-mobile

അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ

HIGHLIGHTS : Arvind Kejriwal arrested

ദില്ലി :മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തു. ശക്തമായ പ്രതിഷേധവുമായി ആം ആദ്മി പ്രവർത്തകർ തെരുവിൽ. വനിത എംഎൽഎമാരടക്കം നിരവധിപേർ കസ്റ്റഡിയിൽ . ദില്ലിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചാണ് ഇഡി അറസ്റ്റ് ചെയ്തത് . അദ്ദേഹത്തെ ഇഡി ആസ്ഥാനത്തേക്ക് കൊണ്ടുപോയി. സായുധരായ വൻ പോലീസ് സംഘത്തിൻ്റെ സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.

രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്.പ്രതിഷേധവുമായി ഇന്ത്യ മുന്നണി രംഗത്തെത്തി. ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്ന് കോൺഗ്രസ് .അറസ്റ്റ് ജനാധിപത്യവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇഡിയുടെ നടപടി നിയമവിരുദ്ധമെന്നും ജനാധിപത്യ തത്വങ്ങൾക്കെതിരെ നീക്കം എന്ന് പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു. അറസ്റ്റിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!