അണ്ണാമലൈ കോയമ്പത്തൂരില്‍ മത്സരിക്കും; തമിഴ്‌നാട്ടിലെ ബിജെപി പട്ടിക

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈ മത്സരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു അണ്ണാമലൈയുടെ മുന്‍ നിലപാട്. എന്നാല്‍ പാര്‍ട്ടി നേതൃത്വം മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ കോയമ്പത്തൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. മുന്‍പ് സിപിഎം സ്ഥാനാര്‍ത്ഥി മത്സരിച്ച് ജയിച്ച മണ്ഡലം ഇത്തവണ ഡിഎംകെ അവരില്‍ നിന്ന് ഏറ്റെടുത്തിരുന്നു.

ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ തമിഴ്‌നാട്ടിലെ 9 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. തമിഴിസൈ സൗന്ദര്‍രാജന്‍ ചെന്നൈ സൗത്തില്‍ മത്സരിക്കും. കന്യാകുമാരിയില്‍ വീണ്ടും പൊന്‍ രാധാകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയാകും. അടുത്തിടെ മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി എല്‍ മുരുകന്‍ നീലഗിരിയില്‍ മത്സരിക്കും. തൂത്തുക്കുടിയില്‍ കനിമൊഴിക്കെതിരെ നൈനാര്‍ നാഗേന്ദ്രനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top