Section

malabari-logo-mobile

കണ്ണൂരില്‍ മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു

HIGHLIGHTS : A tiger caught in Kannur after drug shooting has died

കണ്ണൂര്‍: കണ്ണൂര്‍ അടയ്ക്കത്തോട് നിന്ന് പിടികൂടിയ കടുവ ചത്തു. രണ്ടാഴ്ചയായി നാട്ടിലിറങ്ങി ഭീതി വിതച്ച കടുവയെ ഇന്നലെ വൈകിട്ടോടെ മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു. വായിലും ശരീരത്തിലും നിറയെ മുറിവുകള്‍ ഉണ്ടായിരുന്നു. കടുവയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.

വീട്ടുമുറ്റത്ത് അടക്കം കടുവ കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അഞ്ചു ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് കടുവയെ കൂട്ടിലാക്കുന്നത്. രണ്ടു വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ദൗത്യസംഘമാണ് കടുവയെ പിടികൂടിയത്.

sameeksha-malabarinews

ഞായറാഴ്ച വനംവകുപ്പിന്റെ കണ്‍മുന്നില്‍ നിന്നും കടന്നുകളഞ്ഞ കരിയങ്കാവിലെ റബര്‍ തോട്ടത്തില്‍ വെച്ചാണ് കടുവയെ കണ്ടത്. തുടര്‍ന്ന് കടുവയെ മറ്റൊരാളുടെ പറമ്പിലേക്ക് ഓടിച്ചു. പിന്നീട് കടുവയെ മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!