ട്രേഡിങ്ങിലൂടെ വരുമാനമുണ്ടാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് സ്വദേശിയില്‍ നിന്ന് 67 ലക്ഷം രൂപ തട്ടിയ തമിഴ്നാട് സ്വദേശി പി ടിയില്‍

കോഴിക്കോട് : ട്രേഡിങ്ങിലൂടെ വരുമാനമുണ്ടാക്കാ മെന്ന് തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് സ്വദേശിയില്‍നിന്ന് 67 ലക്ഷം രൂപ തട്ടിയ തമിഴ്നാട് സ്വദേശി പി ടിയില്‍. വെല്ലൂര്‍ വാണിയമ്പാടി ന്യൂ ടൗണ്‍ ജീവനഗറില്‍ മുബഷീര്‍ ഷെയ്ക്കിനെ (29)യാണ് കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ രഞ്ജിത് അറസ്റ്റ് ചെയ്തത്. വിദേശത്തായിരു ന്ന ഇയാള്‍ക്കെതിരെ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

18ന് തിരുവനന്തപുരം അന്താരാഷ്ട്ര മാനത്താവളത്തിലെത്തിയ പ്രതി യെ എമിഗ്രന്‍സ് വിഭാഗം തടഞ്ഞു നിര്‍ത്തി പൊലീസിന് കൈമാറുകയായിരുന്നു. കോഴിക്കോട് സിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പെര്‍മനന്റ് കാപിറ്റല്‍ എന്ന പേരില്‍ ഫോറക്‌സ് ട്രേഡിങ് വഴി വരു മാനം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വ്യാജ നമ്പറുകളിലുള്ള വാട്സ്ആപ് അക്കൗണ്ടുകള്‍ വഴി മെസേജുകള്‍ അയച്ച് വിശ്വസിപ്പി വിച്ച് കോഴിക്കോട് സ്വദേശിയെക്കൊണ്ട് പലപ്പോഴായി പണം നിക്ഷേപിപ്പിച്ചു. എന്നാല്‍ അടച്ച പണമോ ലാഭവിഹിതമോ നല്‍കിയില്ല. തുടര്‍ന്ന് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

നിരവധി ബാങ്ക് അക്കൗ ണ്ടുകള്‍ വാടകയ്ക്ക് എടുത്താണ് തട്ടി യെടുത്ത പണം മുബഷീര്‍ ഷെയ്ക്ക് ഉപയോഗിച്ചത്. ഈ അക്കൗണ്ടുക ളിലൂടെ ക്രിപ്‌റ്റോ കറന്‍സി ആക്കി മാറ്റുകയായിരുന്നു. രണ്ടുവര്‍ഷം നീ ണ്ട അന്വേഷണത്തിനൊടുവിലാ ണ് അറസ്റ്റ്. എസ്‌ഐമാരായ എം വിനോ ദ് കുമാര്‍, പി പ്രകാശ്, സീനിയര്‍ സിപിഒമാരായ ആര്‍ ഫെബിന്‍, പി വി രതീഷ്, സിപിഒ ഷമാന അഹമ്മദ് എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top