ബസ് യാത്രയ്ക്കിടെ ഒരു കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു

HIGHLIGHTS : During the bus journey, gold worth Rs 1 crore was stolen

മലപ്പുറം: ചങ്ങരംകുളത്ത് ബസ് യാത്രയ്ക്കിടെ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി പരാതി. തൃശൂര്‍ സ്വദേശി ജിബി എന്ന യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന ഒരു കോടി എട്ടുലക്ഷം രൂപ മൂല്യമുള്ള 1512 ഗ്രാം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് മോഷണം നടന്നത്. കുറ്റിപ്പുറത്ത് നിന്നാണ് ജിബി ബസില്‍ കയറിയത്. തൃശൂരിലെ സ്വര്‍ണവ്യാപാരിയുടെ ജീവനക്കാരനാണ് ജിബി. തൃശൂര്‍ ഭാഗത്തെ സ്വര്‍ണ്ണകടയില്‍ വില്‍പ്പനക്ക് കൊണ്ടുപോയതായിരുന്നു സ്വര്‍ണം.

sameeksha-malabarinews

എടപ്പാളില്‍ എത്തിയപ്പോള്‍ ബാഗ് തുറന്നു കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടമായത് അറിഞ്ഞത്. ചങ്ങരംകുളം പൊലീസില്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബസ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു യാത്രക്കാരെ പരിശോധിച്ചെങ്കിലും സ്വര്‍ണം കിട്ടിയില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!