മുന്‍മന്ത്രിയുടെ അറസ്റ്റ് രാഷ്ട്രയീപ്രേരിതം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം പാലാരിവട്ടം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുട്ടിയ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അറസ്റ്റ് രാഷ്ട്രീയ പേരിരതമാണന്നാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

‘അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ വായടയ്ക്കാനാവില്ല. അഴിമതി നടത്തിയെന്ന് പറയുന്ന കമ്പനിക്ക് കൂടുതല്‍ വര്‍ക്കുകള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അഴിമതി നടത്തിയ കമ്പനി ആണെങ്കില്‍ ആ കമ്പനിയെ കരിമ്പട്ടികയിലുള്‍പ്പെടുത്തണം’, ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇന്ന് രാവിലെയാണ് ഇബ്രാഹിംകുഞ്ഞിനെ വിജലന്‍സ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ അതിരാവിലെ വിജിലന്‍സ് വീട്ടിലെത്തിയെങ്ങിലും മുന്‍മന്ത്രി ആശുപത്രയിലായതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല.. വീട്ടുകാര്‍ അദ്ദേഹം ആശുപത്രയിലാണെന്ന് അറിയിച്ചതിനാല്‍ വിജലന്‍സ് ആശുപത്രിയിലേക്ക് തിരിക്കുകായിരുന്നു. തുടര്‍്ന്ന് ഏറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ച് രാവിലെ 10.25 ന അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.

 

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •