അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ദില്ലി: മാധ്യമപ്രവര്‍ത്തകനായ അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. സുനന്ദ പുഷ്‌ക്കറിന്റെ ആന്തരിക അവയവങ്ങളുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പരസ്യപ്പെടുത്തിയ സാഹചര്യത്തില്‍ ശശി തരൂരിന്റെ പരാതിയിലാണ് ദില്ലി പോലീസിന് പട്യാല ഹൗസ് കോടതി നിര്‍ദേശം നല്‍കിയത്.

ഗോസ്വാമിക്ക് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് തെന്ന ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ട് കിട്ടിയതില്‍ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഗോസ്വാമി നേരായ വഴിയല്ല റിപ്പോര്‍ട്ടുകള്‍ സംഘടിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

Related Articles