Section

malabari-logo-mobile

മ്യാന്മറില്‍ സൈന്യം 38 പേരെ കൊന്നു

HIGHLIGHTS : The United Nations says 38 people were killed in Myanmar on Wednesday as the military quelled protests in several towns and cities, the most violen...

യാങ്കൂണ്‍: മ്യാന്മറില്‍ ജനാധിപത്യ പുനഃസ്ഥാപനത്തിനായി സമരം ചെയ്ത 38 പേരെ സൈന്യം കൊന്നു. വിവിധ നഗരങ്ങളിലായി പ്രതിഷേധിച്ച് തെരുവിലിറങ്ങിയവരെയാണ് ബുധനാഴ്ച കൊന്നത്.

യാങ്കൂണില്‍മാത്രം 18 പേര്‍ കൊല്ലപ്പെട്ടു. മോണിവ നഗരത്തില്‍ എട്ടുപേരെയാണ് കൊന്നത്. സലിനിലും മാണ്ഡലേയിലും രണ്ടുപേര്‍ വീതവും മാലമൈന്‍, മിന്‍ഗ്യാന്‍, കലേയ് നഗരങ്ങളില്‍ ഓരോരുത്തര്‍ വീതവും കൊല്ലപ്പെട്ടു.

sameeksha-malabarinews

പ്രക്ഷോഭകര്‍ക്കുനേരെ സുരക്ഷാസേന വെടിവയ്ക്കുന്നതും ചിലയിടങ്ങളില്‍ ഓടിച്ചിട്ട് തല്ലുന്നതുമായ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു. ആംബുലന്‍സ് ജീവനക്കാരെയും മര്‍ദിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ട്. ഞായറാഴ്ച വിവിധ നഗരങ്ങളിലായി 18 പേരെ സൈന്യം വെടിവച്ച് കൊന്നിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!