Section

malabari-logo-mobile

കേന്ദ്ര ഏജന്‍സികളെ പാവകളാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

HIGHLIGHTS : Rahul Gandhi says central agencies are being made puppets

രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ആദായനികുതി വകുപ്പ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഎ)െ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയവയെ കേന്ദ്രസര്‍ക്കാര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സൗഹൃദമാധ്യമങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ തലക്കുനിക്കുകയാണ് അദ്ദേഹം പറഞ്ഞു.

കര്‍ഷക പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന ജനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ തങ്ങളുടെ വിദ്വേഷം പ്രകടിപ്പിക്കുകയാണെന്നും അവരുടെ വീടുകളില്‍ റെയ്ഡ് നടത്തുകയാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

sameeksha-malabarinews
അ‌നുരാഗ് കശ്യപ്, തപ്‌സി പന്നു

ബോളിവുഡ് ചലച്ചിത്ര നിര്‍മാതാവ് അ‌നുരാഗ് കശ്യപ്, നടി തപ്‌സി പന്നു എന്നിവരുടെ വസതികളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കശ്യപ് പങ്കാളിയായിരുന്ന ഫാന്റം ഫിലിംസിലെ സാമ്പത്തിക ഇടപാടും നികുതിവെട്ടിപ്പും സംബന്ധിച്ചാണ് അന്വേഷണമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. അനുരാഗിന്റെയും തപ്‌സിയുടെയും പേരുകള്‍ എടുത്ത് പറയാതെയാണ് രാഹുലിന്റെ വിമര്‍ശനം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!