മഹാരാഷ്ട്രയിലെ പെണ്‍കുട്ടികളെ നഗ്നനൃത്തം ചെയ്യിച്ച് പൊലീസ്

മഹാരാഷ്ട്ര: ജല്‍ഗാവിലെ ഹോസ്റ്റലില്‍ പൊലീസുകാര്‍ പെണ്‍കുട്ടികളെ നഗ്നരാക്കി നൃത്തം ചെയ്യിച്ച സംഭവത്തില്‍ നാലംഗ ഉന്നതതല സമിതി രൂപീകരിച്ചു.

‘ഇത് വളരെ നിര്‍ഭാഗ്യകരമായ സംഭവമാണ്. സംഭവം അന്വേഷിച്ച് 48 മണിക്കൂറിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചു. അന്വേഷണ റിപ്പോര്‍ച്ച് ലഭിച്ച ശേഷം ചട്ടപ്രകാരം ആവശ്യമായ നടപടിയെടുക്കും’ എന്ന്‌
ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് സഭയെ അറിയിച്ചു.

മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ഹോസ്റ്റല്‍ അന്തേവാസികളായ പെണ്‍കുട്ടികളെ പൊലീസും പുറത്തുനിന്നുള്ള ഏതാനും ചിലരും ചേര്‍ന്ന് ഭീക്ഷണിപ്പെടുത്തി വിവസ്ത്രരാക്കി നൃത്തം ചെയ്യിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണത്തിന്റെ ഭാഗമായി എന്ന വ്യാജേനയാണ് ഇവര്‍ ഹോസ്റ്റലില്‍ കയറിയത്.

Share news
error: Content is protected !!
Scroll to Top