Section

malabari-logo-mobile

ഏരിയല്‍ ഷരോണ്‍ അന്തരിച്ചു

HIGHLIGHTS : ടെല്‍ അവീവ് : മുന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ഏരിയല്‍ ഷരോണ്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. ടെല്‍ അവീവിലെ ഷെബ മെഡിക്കല്‍ സെന്റര്‍ ആശുപത്...

sharonടെല്‍ അവീവ് : മുന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ഏരിയല്‍ ഷരോണ്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. ടെല്‍ അവീവിലെ ഷെബ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം എട്ടു വര്‍ഷത്തോളം അബോധാവസ്ഥയിലായിരുന്നു.

വൃക്കകരോഗത്തെ തുടര്‍ന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതേ തുടര്‍ന്ന മൂന്നാല് ദിവസങ്ങളിലായി ഇദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളായിരുന്നു

sameeksha-malabarinews

1948ല്‍ ഇസ്രായിലിന്റെ സ്വാതന്ത്ര്യസമരപോരാളിയായിരുന്നു ഷാരോണ്‍. 1979 ല്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയ ഷരോണ്‍ ഇസ്രായിലിന്റ പ്രതിരോധമന്ത്രിയും പിന്നീട് 2001 പ്രധാനമന്ത്രിയുമായി.
പലസ്തീനികള്‍ക്കെതിരെ ദാക്ഷണ്യമില്ലാത്ത നിലപാട് സ്വീകരിച്ച ഇദ്ദേഹം ബുള്‍ഡോസര്‍ എന്ന അപരനാമത്തിലും അറിയപ്പെട്ടു. മരണത്തെ സ്വാഗതം ചെയ്ത പാലസ്തീന്‍ അദ്ദേഹത്തെ കുറ്റവാളിയെന്നാണ് വിശേഷിപ്പി്ച്ചത്.

 

PHOTO courtesy  : reuters

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!