Section

malabari-logo-mobile

പൂര്‍ണ്ണഗര്‍ഭിണിയെ തോക്കുചൂണ്ടി മാനഭംഗപ്പെടുത്താന്‍ ശ്രമം

HIGHLIGHTS : അടിമാലി: പൂര്‍ണ്ണഗര്‍ഭിണിയായ ആദിവാസിയുവതിയെ തോക്കുചൂണ്ടി മാനഭംഗപ്പെടുത്താന്‍ ശ്രമം. അടിമാലി പഞ്ചായത്തിലെ ആദിവാസി കോളനിയില്‍ താമസിക്കുന്ന 23 കാരിയാ...

അടിമാലി:  പൂര്‍ണ്ണഗര്‍ഭിണിയായ ആദിവാസിയുവതിയെ തോക്കുചൂണ്ടി മാനഭംഗപ്പെടുത്താന്‍ ശ്രമം. അടിമാലി പഞ്ചായത്തിലെ ആദിവാസി കോളനിയില്‍ താമസിക്കുന്ന 23 കാരിയായ വീട്ടമ്മയെ അയല്‍വാസിയായ യുവാവാണ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ഈ കോളനിയില്‍ തന്നെ താമസിക്കുന്ന ശ്രീകുമാര്‍ മൈലപ്പന്‍ എന്നയള്‍ക്കെതിരെ പോലീസ് കേസെടുത്തു.

വ്യാഴാഴ്ച രാത്രി ഏഴരമണിയോടെയാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് പിതവിന്റെ ചികിത്സാര്‍ത്ഥം കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു. ഈ സമയത്ത് ഇവരുടെ വീടിന്റെ വാതില്‍ ചവിട്ട് തുറന്ന് അകത്ത് കടന്ന യുവാവ് തോക്കുചൂണ്ടി വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കൂട്ടു കിടക്കാന്‍ വന്ന ഭര്‍തൃസഹോദരിയുടെ മക്കളെ ഭീഷണിപ്പെടുത്തു ഓടിക്കുകയുമായിരുന്നു.

sameeksha-malabarinews

തുടര്‍ന്ന് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വീട്ടില്‍ നിന്ന ഓടിപ്പോയ കുട്ടികള്‍ വിവരം പറഞ്ഞതിനെ തുടര്‍ന്ന് സംഘടിച്ചെത്തിയ നാട്ടുകാരാണ് വീട്ടമ്മയെ രക്ഷപ്പെടുത്തിയത്.

ഒരു കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിലയ ശ്രീകുമാര്‍ നാടന്‍ തോക്കുമായി കറിങ്ങി ആദിവാസികളെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും പതിവാണെന്ന് കോളനിനിവാസികള്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!