സ്ത്രീധനം അനിവാര്യമെന്ന് മന്ത്രി സിഎന്‍ ബാലകൃഷണന്‍

CN BALAKRISHNANകോഴിക്കോട് : സ്ത്രീധനം അനിവാര്യമാണെന്നും ഇതിനാവിശ്യമായ തുക ബാങ്കുകള്‍ ലോണ്‍ നല്‍കണമെന്നും സഹകരണമന്ത്രി സിഎന്‍ ബാലകൃഷണന്‍.. കോഴിക്കോട് ചേവായൂര്‍ സഹകരണബാങ്കിന്റെ സുവര്‍്ണ്ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി സ്ത്രീധനത്തെ അനുകൂലിച്ചുകൊണ്ട് സംസാരിച്ചത്.

സത്രീധനത്തുക കൊടുക്കേണ്ടാ എന്നൊക്കെ പറയുമെങ്ങിലും കൊടുക്കേണ്ടതായിട്ടു വരുമെന്നും അതുകൊണ്ട് സഹകരണബാങ്കുകള്‍ വായ്പയായി നല്‍കണമെന്നും മന്ത്രി ആവിശ്യപ്പെട്ടു. മറ്റൊരു മന്ത്രിയായ എംകെ മുനീറിന്റെ സാനിധ്യത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.
സ്ത്രീധനം വാങ്ങുന്നതും നല്‍കുന്നതും പ്രോത്സാഹിപ്പുക്കുന്നതും കുറ്റകരമാണന്ന നിയമം നിലനില്‍ക്കുന്ന രാജ്യത്ത് ഒരു മന്ത്രി തന്നെ സ്ത്രീധനത്തെ ന്യായീകരി്ച്ച് നടത്തിയ പ്രസ്താവന കൂടതല്‍ നിയമക്കുരിക്കിലേക്ക് മന്ത്രിയെ ചാടിക്കുമെന്നാണ് നിയമവിദഗ്ധര്‍ നല്‍കുന്നു സൂചന.

സ്ത്രീധനത്തെ സംബന്ധിച്ച് മന്ത്രി നടത്തിയ പ്രസ്താവന കേരളീയസമൂഹത്തിന് അപമാനവും സ്ത്രീകളോടുള്ള അവഹേളനവുമാണെന്ന് ഡിവൈഎഫ്‌ഐ. മന്ത്രി നടത്തിയിരിക്കുന്നത് ഗുരുതരമായ സത്യപ്രതിഞ്ജലംഘനമാണെന്നും പ്രസ്താവന പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണെന്നും ഡിവൈഎഫ്‌ഐ ആവിശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top