Section

malabari-logo-mobile

കെസി വേണുഗോപാലിനെയും കൊടിക്കുന്നിലിനെയും ‘സരിത’ തോല്‍പ്പിക്കും, പീതാംബരകുറിപ്പിനെ ശ്വേതയും

HIGHLIGHTS : കൊച്ചി :അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള സിറ്റിങ്ങ് എംപിമാരില്‍ ആറു പേര്‍ തോല്‍വിയുടെ കരിനിഴലിലാണെന്ന് സര്‍വ്വെ. കോണ്‍ഗ്രസ്സുമു...

Shashi_Tharoorകൊച്ചി :അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള സിറ്റിങ്ങ് എംപിമാരില്‍ ആറു പേര്‍ തോല്‍വിയുടെ കരിനിഴലിലാണെന്ന് സര്‍വ്വെ. കോണ്‍ഗ്രസ്സുമുവേണ്ടി രാഹുല്‍ ഗാന്ധി നടത്തിയ നിരീക്ഷണസമിതിയുടെ സര്‍വ്വേ. ഇതില്‍ ആലപ്പുഴയില്‍ നിന്നുള്ള കെസി വേണുഗോപാല്‍, മവേലിക്കര എംപി സുരേഷ് കൊടിക്കുന്നേല്‍ എന്നിവരുടെ തോല്‍വിക്കു കാരണമാകുക സരിതയായിരിക്കുമെന്നും നിരീക്ഷണസമിതി വിലയിരുത്തിയതായി സൂചന.
എംഎ ഷാനാവാസിന് വയനാട്ടില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടായിരിക്കും വില്ലനാവുകയെന്നും പീതാംബരക്കുറുപ്പിന് ശ്വേതാമേനോന്‍ വിവാദവും വെള്ളം കുടിപ്പക്കുകയെന്നും സമിതിയുടെ വിലയിരുത്തല്‍. ആറന്‍മുള വിമാനത്താവളം പത്തനംതിട്ടയില്‍ ആന്റോആന്റണിക്ക് വിലങ്ങുതടിയാകുമെന്നും നിരീക്ഷണസമിതി മുന്നറിയിപ്പ് നല്‍കികഴിഞ്ഞു.. എന്നാല്‍ ഇതില്‍ നി്ന്ന് വ്യത്യസ്തമാണ് ചാലക്കുടി എംപി ധനപാലന്റെ അവസ്ഥ. പാര്‍ട്ടിക്കകത്തുനിന്നുള്ള പിന്തുണ കിട്ടാട്ടതായിരിക്കും അദ്ദേഹത്തിന് പ്രയാസമുണ്ടാക്കുക.

ഒരു ഘടകകക്ഷി എംപിയും തോല്‍വിയുടെ നിഴലിലാണെന്ന് നിരീക്ഷണസമിതി വിലയിരുത്തുന്നുണ്ട്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയങ്ങളും അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സിറ്റിങ് എംപിമാരുടെ പതനത്തിന് കാരണമാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റവും, പാചകവാതക പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനവും തെര്ഞ്ഞുടുപ്പിനെ സ്വാധീനിക്കുമന്നും നിരീക്ഷണസമിതി വിലയിരുത്തുന്നുണ്ട്.

sameeksha-malabarinews

ശശി തരൂരും കെവി തോമസുമാണ് ജയസാധ്യത കൂടുതലുള്ള എംപിമാരന്നാണ് വിലയിരുത്തല്‍.

പരാജയ സാധ്യത മുന്‍കൂട്ടി കണ്ടെത്തിയ എംപിമാരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സംസ്ഥാനനേതൃത്വം പിന്തുണച്ചാലും വിട്ടുവീഴ്ച ചെയ്യേണ്ടതില്ലന്നായിരിക്കും ഹൈക്കമന്റ് തീരുമാനം. ഇരുപത് മണ്ഡലങ്ങളിലും ജയസാധ്യതയുള്ള ആളുകളുടെ ലിസ്റ്റും സമിതി തയ്യാറാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!