Section

malabari-logo-mobile

അറബി കാലിഗ്രഫി യുനെസ്കോ പൈതൃകപട്ടികയിൽ ഇടം നേടി

HIGHLIGHTS : Arabic calligraphy in UNESCO World Heritage list

റിയാദ് : ഇസ്ലാമിക ലോകങ്ങളിൽ പാരമ്പര്യ കലകളിൽ ഒന്നായ അറബി കാലിഗ്രഫി യുനെസ്കോ പൈതൃകപട്ടികയിൽ ഇടം നേടി. സൗദി അറേബ്യ യുടെ നേതൃത്വത്തിൽ 16 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ, യുഎൻ എഡ്യൂക്കേഷണൽ സയൻറിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന് നാമനിർദ്ദേശം സമർപ്പിച്ചിരുന്നു. സൗന്ദര്യവും ഭംഗിയും ഐക്യവും പ്രകടമാകുന്ന കലാപരമായ കയ്യെഴുത്തു കലയാണ് അറബിക് കാലിഗ്രഫി എന്ന് യുനെസ്കോ അഭിപ്രായപ്പെട്ടു.

സൗദി സാംസ്കാരികമന്ത്രി ബദർ ബിൻ അബ്ദുല്ലാഹ് ബിൻ ഫർഹാൻ അൽ സൗദ് തീരുമാനത്തെ സ്വാഗതം ചെയ്തു. വലിയൊരു സാംസ്കാരിക പൈതൃകം വികസിപ്പിക്കുന്നതിന് ഈ അംഗീകാരം സംഭാവന നൽകുമെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക പ്രാധാന്യം കണക്കിലെടുത്ത് സംസ്കാരിക മന്ത്രാലയ 2020 2021 അറബിക് കാലിഗ്രഫി വർഷമായി പ്രഖ്യാപിച്ചിരുന്നു.

sameeksha-malabarinews

കാലിഗ്രഫി അറബിക് മുസ്ലിം പൈതൃകത്തിന് പ്രതീകമാണെന്ന് സൗദി റിസർവേഷൻ സൊസൈറ്റിയിലെ അബ്ദുൽ മജീദ് മഹബൂബ് പറഞ്ഞു. കേവല സാംസ്കാരിക പ്രകടനമായി അല്ല മറിച്ച് ഒരു തലമുറയിൽ നിന്നും അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന അറിവിനെയും കഴിവുകളുടെയും സ്വത്ത് കൂടിയാണ് കാലിഗ്രഫി എന്നും അദ്ദേഹം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!