HIGHLIGHTS : Appointment of Assistant Professor
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ വാസ്‌കുലര്‍ തൊറാസിക് സര്‍ജറി വിഭാഗത്തിലെ ഒഴിവുള്ള അസി. പ്രൊഫസര്‍ തസ്തികയില്‍ താൽക്കാലിക നിയമനം നടത്തുന്നു. 70,000 രൂപ മാസ ശമ്പളത്തില്‍ പരമാവധി ഒരു വര്‍ഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നതുവരെയോ ഏതാണോ ആദ്യം അതുവരെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. എംബിബിഎസ്, കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേഷന്‍, എംസിഎച്ച് കാര്‍ഡിയോ വാസ്‌കുലര്‍ തൊറാസിക് സര്‍ജറി എന്നീ യോഗ്യതയുള്ള ഡോക്ടര്‍മാർക്ക് അപേക്ഷിക്കാം.
യോഗ്യത, വയസ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സാഹിതം പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നവംബര്‍ 15 ന് ഉച്ച രണ്ട് മണിക്ക് എത്തണം. ഫോണ്‍: 0495-2350205.