എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 16 ന്

കോഴിക്കോട്‌:ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ  എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ 16 ന്  രാവിലെ 10.30 ന് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.

ഹോം കണകട് ടെക്‌നീഷ്യന്‍, അക്കൗണ്ടന്റ്,   മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, റിസീവര്‍ /സ്റ്റോക്ക് ഇന്‍ വാര്‍ഡ് എക്‌സിക്യൂട്ടിവ്, വെജിറ്റബിള്‍ പര്‍ച്ചേയ്‌സര്‍, ഫിഷ് കട്ടര്‍, കുക്ക്, വെയ്റ്റര്‍, ജ്യൂസ് മേക്കര്‍, ഇലക്ട്രിഷ്യന്‍,  സെയില്‍സ്മാന്‍, ഡ്രൈവര്‍, ബില്ലിംഗ് സ്റ്റാഫ് എന്നിവയാണ് തസ്‌തികകൾ. യോഗ്യത: എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ/ഡിപ്ലോമ, ബിരുദം, എംകോം.  ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം.
പ്രായപരിധി 40.  വിവരങ്ങള്‍ക്ക് ഫോൺ: 0495-2370176.

Share news
error: Content is protected !!
Scroll to Top