ഗിഫ്റ്റിൽ പി.എച്ച്.ഡി. പ്രോഗ്രാം

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (ഗിഫ്റ്റ്) പി.എച്ച്.ഡി. (സോഷ്യൽ സയൻസ്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (കുസാറ്റ്) അഫിലിയേഷനുള്ള പി.എച്ച്.ഡി. പ്രോഗ്രാമിന്റെ അടിസ്ഥാന യോഗ്യത ഏതെങ്കിലും സോഷ്യൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ്. ഇക്കണോമിക്സ്/ കൊമേഴ്സ് അഭിലഷണീയം.

അപേക്ഷകർ ജനറൽ വിഭാഗമാണെങ്കിൽ കുറഞ്ഞത് 55 ശതമാനം മാർക്കും ഒ.ബി.സി-എൻ.സി.എൽ/ എസ്.സി/ എസ്.ടി/ ഭിന്നശേഷി/ സാമ്പത്തിക പിന്നാക്ക വിഭാഗമാണെങ്കിൽ കുറഞ്ഞത് 55 ശതമാനം മാർക്കും ഉണ്ടായിരിക്കണം. പരമാവധി എട്ട് സീറ്റിലേക്കാണ് പ്രവേശനം നടത്തുക. കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ. മറ്റ് ഫെലോഷിപ്പില്ലാത്തവർക്ക് പ്രതിമാസം 20,000 രൂപ ഫെലോഷിപ്പ് നൽകും. ആപ്ലിക്കേഷൻ ഫോമും വിശദവിവരങ്ങളും www.gift.res.in ൽ ലഭ്യമാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 29. കൂടുതൽ വിവരങ്ങൾക്ക്: 9809441328, 9940077505.

Share news
error: Content is protected !!
Scroll to Top