HIGHLIGHTS : PV Anwar's press conference at Chelakkara; Election Commission officials issued a notice
ചേലക്കരയില്‍ പി വി അന്‍വറിന്റെ വാര്‍ത്താസമ്മേനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. ചട്ടലംഘം ചൂണ്ടക്കാട്ടിയായിരുന്നു നടപടി. എന്നാല്‍ അനുമതി എടുത്തിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്നും പറഞ്ഞ് അന്‍വര്‍ തര്‍ക്കിച്ചതോടെ നോട്ടീസ് നല്‍കി ഉദ്യോഗസ്ഥര്‍ മടങ്ങി.അന്‍വറിനെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്ര് വിവേക് ആണ് അന്‍വറിന് താക്കീതുമായി ചേലക്കരയിലെ ഹോട്ടലില്‍ എത്തിയത്. ഏത് ചട്ടമാണ് ലംഘിച്ചതെന്ന് പറയണമെന്നാണ് അന്‍വര്‍ ഉദ്യോഗസ്ഥോട് ആവശ്യപ്പെട്ടത്. ഇതിന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയെങ്കിലും അന്‍വര്‍ ഇത് അവഗണിക്കുകയായിരുന്നു. ഭയപ്പെടുത്താന്‍ നോക്കണ്ടെന്നും ചട്ടം ലംഘിച്ചിട്ടില്ലെന്നും അന്‍വര്‍ തര്‍ക്കിക്കുകയും ചെയ്തു.
പറയാനുള്ളത് പറയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പോലീസ് തന്റെ വാര്‍ത്താ സമ്മേളനം തടയുന്നതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞുു.
അതെസമയം തിരഞ്ഞെടുപ്പിന്റെ അവസാന 48 മണിക്കൂറില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രക്ഷേപണം പാടില്ലെന്നും, അത്തരത്തില്‍ വാര്‍ത്ത സമ്മേളനം നടത്തുന്നത് ചട്ടലംഘനമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പിവി അന്‍വറിന് പോലീസ് പത്രസമ്മേളനം നടത്തനുള്ള അനുമതി നല്‍കിയിരുന്നില്ല.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിവിധ പാര്‍ട്ടികള്‍ ചിലവഴിച്ച പണത്തെക്കുറിച്ചായിരുന്നു അന്‍വര്‍ ആരോപണം ഉന്നയിച്ചത്.