സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

മലപ്പുറം:ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ വളാഞ്ചേരി ആസ്ഥാനമായുള്ള കാവുംപുറം മമ്പ-ഉല്‍ ഹുദ സെക്കണ്ടറി മദ്രസയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിനുള്ള സൗജന്യ പി.എസ്.സി പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജൂലൈ ഒന്നിന് ആരംഭിക്കുന്ന ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്സിലേക്ക് പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി, ബാങ്കിംഗ് തുടങ്ങി മല്‍സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് ഇവയുടെ പകര്‍പ്പ്, രണ്ട് പാസ് പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കണം. അവസാന തീയതി ജൂണ്‍ 20 വൈകീട്ട് 4 വരെ. ഫോണ്‍ 8714360186, 9747382154, 04942 954 380.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top