HIGHLIGHTS : Applications are invited from young entrepreneurs who want to start new ventures

2024ൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കെസ്റു പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ വരെ ബാങ്ക് വായ്പ് ലഭിക്കും. വായ്പ തുകയുടെ 20 ശതമാനം സബ്സിഡി ലഭിക്കും. 21നും 50നും ഇടയിൽ പ്രായമുള്ള, കുടുംബ വാർഷിക വരുമാനം ഒരുലക്ഷം വരെ ഉള്ളവർക്ക് അപേക്ഷിക്കാം.
സംയുക്ത സംരംഭങ്ങളും അനുവദിക്കും. മൾട്ടി പർപ്പസ് ജോബ് ക്ലബ് പദ്ധതി പ്രകാരം പത്തുലക്ഷം രൂപയുടെ പ്രോജക്ടുകൾക്ക് ബാങ്ക് വായ്പ അനുവദിക്കും. 25 ശതമാനം (പരമാവധി രണ്ട് ലക്ഷം) സബ്സിഡി ലഭിക്കും. 21നും 45നും മധ്യേ പ്രായമുള്ള രണ്ടിൽ കുറയാത്ത അംഗങ്ങളുള്ള കൂട്ടായ്മക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടുക. ഫോൺ: 0483 2734737.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക