മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിവിധ സൗജന്യ പരീക്ഷാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിവിധ സൗജന്യ പരീക്ഷാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ പരിശീലനം/ഐ.ഐ.ടി/എന്‍.ഐ.ടി പരീക്ഷ പരിശീലനം, സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനുമാണ് അപേക്ഷ ക്ഷണിച്ചത്.

മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് എച്ച്.എസ്.സി/വി.എച്ച്.എസ്.സി ഫിസിക്‌സ്/ കെമിസ്ട്രി/ബയോളജി എന്നിവയില്‍ 85 ശതമാനവും ഐ.ഐ.ടി/എന്‍.ഐ.ടി പരീക്ഷ പരിശീലനത്തിന് എച്ച്.എസ്.സി/വി.എച്ച്.എസ്.സി ഫിസിക്‌സ്/ കെമിസ്ട്രി/മാത്‌സ് എന്നിവയില്‍ 85 ശതമാനവും സിവില്‍ സര്‍വീസ് പരിശീലനത്തിന് ഏതെങ്കിലും ഒരു വിഷയത്തിലുള്ള ഡിഗ്രിയുമാണ് (60 ശതമാനം) യോഗ്യത.

അപേക്ഷ ഫോം പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്,  പൊന്നാനി, താനൂര്‍, പരപ്പനങ്ങാടി, പുറത്തൂര്‍ മത്സ്യഭവനുകളില്‍ ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 26. ഫോണ്‍: 0494-2666428.

Share news
error: Content is protected !!
Scroll to Top