Section

malabari-logo-mobile

തൊഴിലവസരങ്ങൾ

HIGHLIGHTS : Employment opportunities

ഫിസിയോതെറാപ്പിസ്റ്റ് നിയമനം
മരുത ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ പാര്‍ട് ടൈം ഫിസിയോതെറാപ്പിസ്റ്റ് നിയമനത്തിനായുള്ള ഇന്റര്‍വ്യൂ ഓഗസ്റ്റ് 22ന് ഉച്ചക്ക് 12.30ന് മരുത ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണം.

ഡോക്ടര്‍ നിയമനം

sameeksha-malabarinews
എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 29ന് എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാവിലെ 11ന് നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എത്തണം.

സ്റ്റാഫ് നഴ്‌സ് നിയമനം
തവനൂര്‍ വൃദ്ധ മന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രോമോട്ടിങ്    ട്രസ്റ്റ്   നടപ്പാക്കുന്ന    സെക്കന്റ്   ഇന്നിംങ്‌സ്   ഹോം പ്രൊജക്ടിന്റെ   ഭാഗമായി    സ്റ്റാഫ്   നഴ്‌സ്      തസ്തികയില്‍ നിയമനം നടത്തുന്നു. ജി.എന്‍.എം/ബി.എസ്.സിയാണ് യോഗ്യത. ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.         അപേക്ഷിക്കാനുള്ള   അവസാനതീയതി: ഓഗസ്റ്റ് 23. താല്‍പര്യമുള്ളവര്‍   വിവരങ്ങള്‍ അടങ്ങിയ സി.വി hlfppt.hr.kerala@hlfppt.orgsihmalappuram@hlfppt.orggovoahtvnr@gmail.comലേക്ക് അയക്കണം. ഫോണ്‍: 0494 269 8822.

അധ്യാപക നിയമനം

താനൂര്‍ സി.എച്ച്.എം.കെ.എം ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 29ന് രാവിലെ 10ന് കോളജില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് gctanur.ac.in സന്ദര്‍ശിക്കണം.
വേങ്ങര ഗവ.മോഡല്‍ വെക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി സുവോളജി (ജൂനിയര്‍) തസ്തികയില്‍ താത്കാലിക അധ്യാപക ഒഴിവുണ്ട്. ഓഗസ്റ്റ് 20ന് രാവിലെ 11ന് കൂടിക്കാഴ്ച നടക്കും. ഫോണ്‍: 9446183769.

സ്റ്റാഫ് നഴ്‌സ്, സൈക്യാട്രിസ്റ്റ് നിയമനം

ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍  സ്റ്റാഫ് നഴ്‌സ് (രണ്ട്), സൈക്യാട്രിസ്റ്റ്/മെഡിക്കല്‍ ഓഫീസര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തചന്റ ജീവനക്കാരെ നിയമിക്കുന്നു. സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ബി.എസ്.സി നഴ്‌സിങ്/ജി.എന്‍.എം, ഒരു വര്‍ഷത്തെ സൈക്യാട്രിസ്റ്റ് മേഖലയിലെ പ്രവൃത്തി പരിചയവും സൈക്യാട്രിസ്റ്റ്/ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ എം.ബി.ബി.എസ്,ഡി.പി.എം.ഡി.എന്‍.ബി/ എം.ബി.ബി.എസ്, ഒരു വര്‍ഷത്തെ സൈക്യാട്രിസ്റ്റ് മേഖലയിലെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 29ന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ആരോഗ്യം) നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍  സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 0483 2736241, 9446238577.

സ്റ്റാഫ് നഴ്‌സ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ നിയമനം
നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ വിമുക്തി മിഷനില്‍ സ്റ്റാഫ് നഴ്‌സ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. സ്റ്റാഫ് നഴ്‌സ് തസ്തികക്ക് ബി.എസ്.സി നഴ്‌സിങ് / ജി.എന്‍.എം യോഗ്യതയും ഒരു വര്‍ഷത്തില്‍ കുറയാത്ത സൈക്യാട്രി പ്രവൃത്തി പരിചയവുമാണ് യോഗ്യത, മൂന്ന് ഒഴിവുകളാണുള്ളത്. പ്രതിമാസ വേതനം 27800 രൂപ. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികക്ക് സോഷ്യല്‍ വര്‍ക്കില്‍ എം.ഫില്‍/ എം.എസ്.ഡബ്ല്യൂയുമാണ് യോഗ്യത. ഒരു ഒഴിവാണുള്ളത്. പ്രതിമാസ വേതനം 30700 രൂപ. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 29ന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടക്കുന്ന കൂടികാഴ്ചയ്ക്ക് എത്തണം. ഫോണ്‍ : 0483 2736241, 9446238577.

വണ്ടൂര്‍ ‘ചേതന’യില്‍ ഒഴിവ്

വണ്ടൂര്‍ പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കാന്‍സര്‍ കെയര്‍ സെന്റര്‍ ‘ചേതന’യില്‍ ഫിസിയോ തെറാപ്പിസ്റ്റ്, ലാബ് ടെക്‌നിഷ്യന്‍, ഡേ സെക്യൂരിറ്റി തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഓഗസ്റ്റ് 30 രാവിലെ 10.30ന് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ബി.പി.ടി/ഡിപ്ലോമയുള്ളവര്‍ക്ക് ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലും ഡി.എം.ഇ അംഗീകരിച്ച ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പാസ്സായവര്‍ക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലും ഏഴാം ക്ലാസ് പാസായ  30 നും 60 നും ഇടയില്‍ പ്രായമുള്ള പി.ആര്‍.ടി.സി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് ഡേ സെക്യൂരിറ്റി തസ്തികയിലേക്കുള്ള കൂടിക്കാഴ്ചയിലും പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്. ജോലി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാവണം.
പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു റിസർച്ച് ഫെല്ലോയുടെ ഒഴിവിൽ 30ന് രാവിലെ 10ന് തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. സുവോളജി, ലൈഫ് സയൻസ്, ഇക്കോളജി, എൻവയോൺമെന്റൽ സയൻസ് എന്നിയിലൊന്നിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം വേണം. അധിനിവേശ സ്പീഷിസുകളിൽ ഗവേഷണ പരിചയം അഭികാമ്യം. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. ഇതിനുപുറമെ  ഡിസംബർ 2023 വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘ഡൈവേർസിറ്റി ആൻഡ് ഡൈനാമിക്‌സ് ഓഫ് ട്രോപ്പിക്കൽ വെറ്റ് എവർഗ്രീൻ ഫോറസ്റ്റ് എക്കോ സിസ്റ്റം ഇൻ സതേൺ വെസ്റ്റേൺ ഘട്ട്‌സ് ഇൻ ദി കോൺടെസ്റ്റ് ഓഫ് ചെയ്ഞ്ചിങ് ക്ലൈമറ്റ്’ ൽ മൂന്ന് പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവിലേക്കും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഇതിന്റെ വിശദവിവരങ്ങൾ www.kfri.res.in ൽ ലഭിക്കും.

ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലേക്ക് നഴ്‌സുമാരെ തെരെഞ്ഞെടുക്കുന്നു

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യ ആരോഗ്യമന്ത്രായത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് നിയമനത്തിനായി രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി നഴ്‌സുമാരെ (സ്ത്രീ) തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ അടിസ്ഥാന ശമ്പളം 4110 സൗദി റിയാൽ. പ്രായപരിധി 35 വയസ്. വിശദമായ ബയോഡാറ്റാ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം gcc@odepc.in എന്ന മെയിലിലേക്ക് ഓഗസ്റ്റ് 22 നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 0471 2329440/41/42/6238514446.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!