സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

മലപ്പുറം: കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ തിരൂര്‍ ആലത്തിയൂരില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള പി.എസ്.സി പരിശീലന കേന്ദ്രത്തില്‍ 2021 ജൂലൈ മാസം ഒന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് 2021 മെയ് 27 മുതല്‍ അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാര്‍ഥികളുടെ സൗകര്യമനുസരിച്ച് റെഗുലര്‍, ഹോളിഡേ ബാച്ചുകള്‍ ലഭ്യമാണ്.ന്യൂനപക്ഷ വിഭാഗത്തിന് 80 ശതമാനവും മറ്റു ഒ.ബി.സി വിഭാഗത്തിന് 20 ശതമാനവും സീറ്റുകള്‍ ലഭിക്കും. ആറ് മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം.

താല്‍പര്യമുള്ളവര്‍ ‘ccmyalradmn21@gmail.com‘ എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ അപേക്ഷ ഫോറം ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ജൂണ്‍ 16.

കൂടുതല്‍ വിവരങ്ങള്‍ വിളിക്കുക: 9895733289, 9961903619, 9446680751

 

Share news
error: Content is protected !!
Scroll to Top