അനാവശ്യമായി പുറത്തിറങ്ങിയവരെ ആന്റിജന്‍ ടെസ്റ്റ് നടത്തി തിരൂരങ്ങാടി പൊലീസ്

Tirurangadi police conducted antigen test on those who came out unnecessarily

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂരങ്ങാടി: അനാവശ്യമായി പുറത്തിറങ്ങിയവരെ ആന്റിജന്‍ ടെസ്റ്റ് നടത്തി തിരൂരങ്ങാടി പൊലീസ്. പൊലീസ് പരിശോധനയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങിയവരെയാണ് പൊലീസ് പിടികൂടി ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. കോവിഡ് പോസിറ്റീവ് നിരക്ക് കൂടിയ നന്നമ്പ്ര പഞ്ചായത്തിലെ വിവിധ ഇടങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിയമം ലംഘിച്ച് പുറത്തിറങ്ങിയ ഇത്തരത്തില്‍ ഏഴ് പേരെ പൊലീസ് പിടികൂടി. വാഹനം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് ആന്റിജന്‍ ടെസ്റ്റ് ചെയ്ത് എത്താന്‍ നിര്‍ദ്ദേശം നല്‍കി. ഇതില്‍ രണ്ട് പേര്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് റിസള്‍ട്ട് പൊലീസില്‍ എത്തിച്ചു. ബാക്കി അഞ്ച്‌പേര്‍ ടെസ്റ്റ് നടത്തിയ റിസള്‍ട്ടുമായി എത്തിയിട്ടുമില്ല.

ടെസ്റ്റ് നടത്തിയവരുടെ ഫലം നെഗറ്റീവായാല്‍ പിഴ അടച്ച് വാഹനം കൊണ്ട് പോവാം. ഇല്ലെങ്കില്‍ ലോക്ക്ഡൗണിന് ശേഷം മാത്രം വാഹനം വിട്ടു നല്‍കു. ഇനി ടെസ്റ്റില്‍ പോസിറ്റീവായാല്‍ ഇത്തരക്കാരെ വീട്ടിലേക്ക് അയക്കില്ല. അതാത് പഞ്ചായത്തിലെ ഡി.സി.സി ക്യാമ്പിലേക്ക് മാറ്റും. കോറന്റയിന്‍ പിരീഡിന് ശേഷം മാത്രമേ ഇത്തരക്കാര്‍ക്ക് വീട്ടില്‍ പോവാന്‍ സാധിക്കു എന്ന് സി ഐ.കെ.പി സുനില്‍ കുമാര്‍പറഞ്ഞു.വരും ദിവസങ്ങളില്‍ പരിശോധനയും ഈ നടപടിക്രമവും ശക്തമായി തുടരും.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •