Section

malabari-logo-mobile

അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : Application invited

സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയില്‍ അപേക്ഷിക്കാം

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തൃശൂര്‍ ജില്ലാ ലേബര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ നൈപുണ്യവികസനത്തിന്റെ ഭാഗമായി നടത്തുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ, യുവകേരളം കോഴ്സുകളിലേക്ക്‌ലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ ഡ്രാഫ്ട്സ്മാന്‍ ,സിവില്‍ സ്ട്രക്ചെര്‍ എന്‍ജിനീയര്‍ എന്നീ കോഴ്സുകളിലേക്ക് ബി.ടെക് സിവില്‍, ഡിപ്ലോമ, ഐ.ടി.ഐ സിവില്‍ എന്നിവയാണ് യോഗ്യത. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് റീറ്റെയ്ല്‍ മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം. എസ്.സി/ എസ്.ടി, ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മുന്‍ഗണന നല്‍കും. മലപ്പുറം, തൃശൂര്‍ , കോഴിക്കോട് ,വയനാട് ,പാലക്കാട് ,എറണാകുളം ജില്ലകളിലെ യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. കോഴ്സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അതാത് മേഖലകളില്‍ നിയമനം നല്‍കും. തൃശൂരിലാണ് പരിശീലനം. താമസവും,ഭക്ഷണവും സൗജന്യം. ഫോണ്‍ :9288006404,9288006425

sameeksha-malabarinews

പ്രവേശന പരീക്ഷ ജൂലൈ 17ന്

പൊന്നാനിയിലെ ഐ.സി.എസ്.ആറില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 17 ന് നടക്കും.ടാലന്റ് ഡവലപ്മെന്റ് കോഴ്സിന് (റ്റി.ഡി.സി) അപേക്ഷിച്ച ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 10.30 മുതല്‍ 11.30 വരെയും സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സിന് (സി.എസ്.എഫ്.സി) അപേക്ഷിച്ച ഹയര്‍ സെക്കഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്ക് 12 മുതല്‍ ഒന്ന് വരെയും ദ്വിവര്‍ഷ പ്രിലിംസ് കം മെയിന്‍സ് (ടൂ ഇയര്‍ പി.സി.എം) കോഴ്സിന് അപേക്ഷിച്ച ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് വരെയുമാണ് പ്രവേശന പരീക്ഷ. പരീക്ഷാര്‍ത്ഥികള്‍ അര മണിക്കൂര്‍ മുമ്പ് ഐ.സി.എസ്.ആറില്‍ റിപ്പോര്‍ട്ട് ചെയ്യണം. കോഴ്സുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ ഒന്‍പത്. വിലാസം- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിന്‍- 679573. ഫോണ്‍: 0494 2665489, 8848346005, 9846715386,

അപേക്ഷ ക്ഷണിച്ചു

നിലമ്പൂര്‍ ഗവ. ഐ.ടി.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി നടത്തുന്ന ഡിപ്ലോമ ഇന്‍ എയര്‍ കാര്‍ഗോ ഷിപ്പിങ് ആന്റ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അ്ക്കൗണ്ടിങ് ആന്റ് ടാക്സേഷന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ബിരുദ യോഗ്യതയുള്ളവര്‍ക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോര്‍ട്ടോടു കൂടിയ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 7510481819.

ഗ്രാമീണ ഗവേഷക സംഗമത്തിന് അപേക്ഷിക്കാം

ഗ്രാമീണ മേഖലയിലെ അസംഘടിതരായ ഗവേഷകര്‍ക്കായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വര്‍ഷം തോറും സംഘടിപ്പിക്കുന്ന ഗ്രാമീണ ഗവേഷക സംഗമത്തില്‍ പങ്കെടുക്കുന്നതിന് ഗ്രാമീണ ഗവേഷകരില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പരിപാടിയുടെ ലോഗോയുടെയും മെമന്റോയുടെയും രൂപകല്പനാ മത്സരവും കൗണ്‍സില്‍ സംഘടിപ്പിക്കും. തെരഞ്ഞെടുക്കപ്പെടുന്ന രൂപകല്‍പ്പനകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്കും. ഗ്രാമീണ ഗവേഷക സംഗമത്തില്‍ പങ്കെടുക്കുന്നത്തിന്റെയും ലോഗോ, മെമന്റോ എന്നിവയുടെ രൂപകല്പന മത്സരത്തിന്റെയും വിശദവിവരങ്ങള്‍ www.kscste.kerala.gov.in ല്‍ ലഭിക്കും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!