Section

malabari-logo-mobile

കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ അന്തരിച്ചു

HIGHLIGHTS : കോഴിക്കോട്: പ്രമുഖ ഇസ്ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം (72) അന്തരിച്ചു. ഇന്ന് പുലര...

കോഴിക്കോട്: പ്രമുഖ ഇസ്ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം (72) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെറിയ എ.പി.ഉസ്താദ് എന്നാണ് അറിയപ്പെട്ടിരുന്നത്. മര്‍കസ് വൈസ് പ്രിന്‍സിപ്പലും കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രഥമ ശിഷ്യനുമാണ്. മയ്യിത്ത് നിസ്‌കാരം കാലത്ത് 10 മണി വരെ കാരന്തൂര്‍ മര്‍ക്കസില്‍ വെച്ച് നടക്കും. ഖബറടക്കം വൈകീട്ട് നാലു മണിക്ക് കൊടുവള്ളിക്കുത്ത കരുവമ്പൊയിലില്‍.

മുസ്ലിം കര്‍മ ശാസ്ത്ര പഠനരംഗത്തെ വിദഗ്ധനായ എ.പി.മുഹമ്മദ് മുസ്‌ലിയാരുടെ പഠനങ്ങളും ഫത്വകളും പ്രഭാഷണങ്ങളും മുസ്ലിം സാമൂഹിക ജീവിതത്തില്‍ വലിയ സ്വാധീനങ്ങള്‍ ചെലുത്തിയിരുന്നു.

sameeksha-malabarinews

പരേതരായ കല്ലാച്ചി കൊടുവള്ളിക്കടുത്ത കരുവന്‍പൊയിലില്‍ ആയിരുന്നു ജനനം. കോളിക്കല്‍, മാങ്ങാട് തുടങ്ങിയ ദര്‍സുകളില്‍ കാന്തപുരം എ.പി അബുബക്കര്‍ മുസ്ലിയാരുടെ കീഴിലെ ദീര്‍ഘകാല പഠനത്തിനു ശേഷം തമിഴ്‌നാട് വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും ബാഖവി ബിരുദം നേടി. 1975ല്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ തന്നെ കീഴില്‍ കാന്തപുരം അസീസിയ്യ അറബിക് കോളജ് വൈസ് പ്രിന്‍സിപ്പലായിട്ടായിരുന്നു അധ്യാപന തുടക്കം. കഴിഞ്ഞ ഇരുപത് വര്‍ഷമായി മര്‍കസില്‍ പ്രധാന അധ്യാപകനും വൈസ് പ്രിന്‍സിപ്പലുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കോഴിക്കോട് ജില്ലയിലെ നിരവധി മഹല്ലുകളുടെ ഖാളിയും ആണ്. കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്.

മക്കള്‍: അബ്ദുല്ല റഫീഖ്, അന്‍വര്‍ സ്വാദിഖ് സഖാഫി (ഡയറക്റ്ററാര്‍, അല്‍ ഖമര്‍), അന്‍സാര്‍, മുനീര്‍ ആരിഫ, തീഫ മരുമക്കള്‍ഇകെഖാസിം അഹ്സനി, അബ്ദുല്‍ ജബ്ബാര്‍, അസ്മ കട്ടിപ്പാറ, നദീറ കുറ്റിക്കടവ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!