Section

malabari-logo-mobile

എപി അബ്ദുല്‍ഖാദര്‍മൗലവിക്ക് ആയിരങ്ങളുടെ അന്ത്യോപചാരം

HIGHLIGHTS : എടവണ്ണ :കേരള നദുവത്തുല്‍ മൂജാഹിദീന്റെ ജനറല്‍സക്രട്ടറിയും പണ്ഡിതനുമായ എപി അബ്ദല്‍ഖാദര്‍ മൗലവിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറ...

ap abdulkhader moulaviഎടവണ്ണ :കേരള നദുവത്തുല്‍ മൂജാഹിദീന്റെ ജനറല്‍സക്രട്ടറിയും പണ്ഡിതനുമായ എപി അബ്ദല്‍ഖാദര്‍ മൗലവിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറയിലുമുള്ള ആയിരങ്ങള്‍ എടവണ്ണയിലേക്ക് ഒഴുകിയെത്തി  വത്യസ്ത മത-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലയിലുള്ളവരുമായി അടുത്ത സൗഹൃദം പുലര്‍ത്തിയ എപി അബ്ദുല്‍ഖാദര്‍ മൗലവി മരണാനന്തരചടങ്ങിലും വന്‍ജനാവലിയായിരുന്നു.  ശനിയാഴ്ച രാവിലെ കോട്ടക്കലിലെ അല്‍മാസ് ആശുപ്ത്രിയില്‍ വച്ചായിരുന്നു അന്ത്യം ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

രാവിലെ എട്ടര മണിയോടെ മൃതദേഹം പത്തപ്പിരിയം പേരൂര്‍ക്കടയിലെ വീട്ടിലെത്തിച്ചു. ബന്ധുക്കളുടെയും നാട്ടുകാരുടെയയും ദര്‍ശനത്തിനു ശേഷം ജാമിഅ നര്‍വ്വിയ വിദ്യഭ്യാസ സമുച്ചയത്തില്‍ പൊതുദര്‍ശനത്തിനു വച്ചു നാലുമണിയോടെ നദ്്‌വിയ്യ ക്യാമ്പനസില്‍ വച്ച് നടന്ന മയ്യത്ത് നമസ്‌കാരത്തിന് മകന്‍ ആരിഫ്‌സൈന്‍ നേതൃത്വം നല്‍കി തുടര്‍ന്ന് അഞ്ചരയോടെ പേരൂര്‍കുണ്ട് ജുമാമസ്ജിദില്‍ ഖബറടിക്കി. ജനബാഹുല്യം കാരണം നാലു തവണയാണ് മയ്യത്ത് നമസ്‌കാകൂരം നടത്തിയത്.ap abdulkhader moulavi cremiation
മന്ത്രിയമാരായ പികെ അബ്ദുറബ്ബ്, ആര്യാടന്‍ മുഹമ്മദ്, മഞ്ഞളാംകുഴി അലി,എപിമാരായ ഇടി മുഹമ്മദ് ബഷീര്‍, എംഎ ഷാനാവസ് തുടങ്ങി നിരവധി പേര്‍ അന്തോപചാരമര്‍പ്പിക്കാനെത്തി.

sameeksha-malabarinews

മുജാഹിദ് പ്രസ്ഥാനത്തിന്റ സ്ഥാപകനേതാക്കളില്‍ പ്രമുഖനായ അബ്ദല്‍ ഖാദര്‍ മൗലവി കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍, അല്‍ മനാര്‍ പ്രസിദ്ധീകരണത്തിന്റെ മുഖ്യപത്രാധിപര്‍, എടവണ്ണ ജാമിയ നദ്വിയ സ്ഥാപനങ്ങളുടെ മാനേജിങ് ട്രസ്റ്റി, പുളിക്കല്‍ ജാമിയ സലഫിയ വൈസ് ചാന്‍സലര്‍, പാവിട്ടപുരം അസ്സ്ബാഹ് എഡുക്യേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍, പത്തപ്പിരിയം ഇംദാതുല്‍ ഇ്്സ്ലാം സംഘം പ്രസഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരന്നു.

ചങ്ങരംകുളത്തിനടുത്ത് കാഞ്ഞിയൂരില്‍ അത്തിപ്പറമ്പന്‍ സൈനുദ്ധീന്‍ മുസ്ലിയാര്‍ കിളയം കുന്നത്ത് ഫാത്തിമ ദമ്പതിമാരുടെ മകനാണ് എപി. ഫറൂഖ് റൗളത്തുല്‍ കോളജില്‍ നി്ന്നും അഫസല്‍ ഉലുമ ബിരൂദം നേടി. ആന്തമാനില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. പിന്നീട് പറപ്പുര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. എടവണ്ണ ഐഒഎച്ച്എസ്, അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജ് എന്നിവയുടെ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാരപ്പഞ്ചേരി ഹലീമയാണ് ഭാര്യ, മക്കള്‍ ആരഫ്‌സൈന്‍ (സുല്ലമുസ്സലാം അറബിക് കോളേജ് അരീക്കോട്), ജവ്ഹര്‍ സാദത്ത്( പ്രിന്‍സിപ്പള്‍ ഓറിയന്റല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എടവണ്ണ) ബുഷറ, ഷുഹദ, ലൈല, ഉമ്മര്‍(മദീന) എംഎം അക്ബര്‍( ഡയറക്ടര്‍, നിച്ച് ഓഫ് ട്രൂത്ത്) ആഷിഖ്(ചങ്ങരംകുളം) ഷാഹിന നുബ്‌ല

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!