Section

malabari-logo-mobile

ഇസ്ലാമിക് പാര്‍ക്ക് ജനശ്രദ്ധയാകര്‍ഷിക്കുന്നു

HIGHLIGHTS : ഷാര്‍ജ :ഇസ്ലാമിന്റെ സാംസ്‌കാരികതലസ്ഥാനമായ ഷാര്‍ജയിലെ ഡസര്‍ട്ട് പാര്‍ക്കിലൊരുക്കിയ ഇസ്ലാമിക് പാര്‍ക്ക് ജനശ്രദ്ധയാകര്‍ഷിക്കുന്നു.

islami gardenഷാര്‍ജ :ഇസ്ലാമിന്റെ സാംസ്‌കാരികതലസ്ഥാനമായ ഷാര്‍ജയിലെ ഡസര്‍ട്ട് പാര്‍ക്കിലൊരുക്കിയ ഇസ്ലാമിക് പാര്‍ക്ക് ജനശ്രദ്ധയാകര്‍ഷിക്കുന്നു. കഴിഞ്ഞ മാര്‍ച്ച് 31ന് പൊതുജനത്തിന് തുറന്നുകൊടുത്ത ഈ പാര്‍ക്ക് മധ്യേഷ്യയിലെ ഇത്തരത്തിലുള്ള ആദ്യപാര്‍ക്കാണ് ഒരു മാസം കൊണ്ടു തന്നെ ഇവിടം മികച്ച ചരിത്ര ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി കഴിഞ്ഞു യുഎഇയിലെ സ്ഥിരം താമസക്കാര്‍ക്കു പുറമെ യുഎഇയിലെത്തുന്ന ആരും സന്ദര്‍ശി്ക്കുന്ന ഒരു ഇടമായി ഇവിടം മാറിക്കഴിഞ്ഞു. വിദേശത്തുനിന്നും കുടുംബസമേതം നിരവധിപേരാണ് ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്..

islami garden.2 jpgയുനസ്‌കോയുടെ സഹകരണത്തോടെ സ്ഥാപിച്ച ഊ പാര്‍ക്ക് ഷാര്‍ജയുടെ ഭരണാധികാരിയായ ഡോ ഷേഖ് സുല്‍ത്താന് ബിന് മുഹമ്മദ് അല്‍ ഖ്വ്യസ്മിയാണ് നാടിന് സമര്‍പ്പിച്ചത്. 2014ല്‍ ഷാര്‍ജയെ ഇസ്ലാമിക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇത്തരമൊരു പദ്ധയിയൂമായി രാജ്യം മുന്നിട്ടിറങ്ങിയത്

sameeksha-malabarinews

ഖുറാനില്‍ പരാമര്‍ശിക്കുന്ന ഏറെക്കുറെ എ്ല്ലാ സസ്യങ്ങളും പാര്‍ക്കിലൊരിക്കിയിട്ടുണ്ട് ഇസ്ലാമും പരിസ്ഥിതിയുമായുള്ള അഭേദ്യമായ ബന്ധം വരച്ചുകാട്ടുന്ന നിരവധി കാഴ്ചകളും ലോകത്തെ എല്ലാ ജീവജാലങ്ങളോടും യഥാര്‍ത്ഥ ഇസ്ലും സീകരിക്കേണ്ട നിലപാടും വ്യക്തമാക്കുന്ന പ്രൊജക്ടുകളും പാര്‍ക്കിലുണ്ട്. രാവിലെ ആറു മണിമുതല്‍ വൈകീട്ട് ആറു മണി വരെയാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനസമയം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!