തേഞ്ഞിപ്പലം സ്റ്റേഷനിലെ പോലിസുകാര്‍ക്കെതിരെ നടപടിയെടുക്കണം; യൂത്ത്‌ലീഗ്

തേഞ്ഞിപ്പലം :യൂത്ത് ലീഗ് പ്രവര്‍ത്തകനെ അകാരണമായി ലേക്കപ്പിലിട്ട് മര്‍ദ്ദിച്ച തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലെ ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്ലീം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മലപ്പുറം ജില്ല മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി അംഗവും, വള്ളിക്കുന്ന് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയുമായ പിഎം ഫിറോസ്ഖാനെ അകാരണമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

യോഗത്തില്‍ ഇക്ബാല്‍ കല്ലുങ്ങല്‍ അദ്ധ്യക്ഷനായി .സെയ്തലവി കടവത്ത്, വിഎം മജീദ്, എസി റസാഖ്, മുഹമ്മദ് കോയ, സികെ ജാഫര്‍ പനയത്തില്‍,ടി ആലസന്‍ , ഒ ഷൗക്കത്ത് മാസ്റ്റര്‍, ജലീല്‍ മണമല്‍, ജലീല്‍ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top