Section

malabari-logo-mobile

ദിഗ് വിജയ് സിംഗിന്റെയും അമൃതാറായിയുടെയും ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം

HIGHLIGHTS : ദില്ലി : കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗിന്റെയും മാധ്യമ പ്രവര്‍ത്തക അമൃതാറായിയുടെയും വിവാദ ചിത്രങ്ങള്‍ സോഷ്യല്‍ സൈറ്റുകളില്‍ നിന്നും...

digvijaya-amritaദില്ലി : കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗിന്റെയും മാധ്യമ പ്രവര്‍ത്തക അമൃതാറായിയുടെയും വിവാദ ചിത്രങ്ങള്‍ സോഷ്യല്‍ സൈറ്റുകളില്‍ നിന്നും ഡിലീറ്റ് ചെയ്യാന്‍ പോലീസിന്റെ നിര്‍ദ്ദേശം. അമൃതാറായിയുടെ പരാതിയെ തുടര്‍ന്നാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റായ ഫെയ്‌സ്ബുക്കിനടക്കം പോലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

തന്റെ ജിമെയില്‍, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായാണ് അമൃതാറായി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവരുടെ പരാതിയെ തുടര്‍ന്ന് ഐടി ആക്ട് പ്രകാരം ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

sameeksha-malabarinews

രാജ്യസഭാ ടിവി ജേര്‍ണലിസ്റ്റായ അമൃതാറായിയും കോണ്‍ഗ്രസ്സ് നേതാവ് ദിഗ് വിജയ് സിംഗും ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളിലൂടെ പുറത്തു വന്നിരുന്നു. ഈ ചിത്രങ്ങള്‍ വൈറലായതോടെ തങ്ങള്‍ ഉടന്‍ വിവാഹിതരാവുമെന്ന് പ്രഖ്യാപിച്ച് ഇരുവരും രംഗത്തെത്തിയിരുന്നു. മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയാണ് 67 കാരായ സിംഗ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!