ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുനേല്‍ക്കുക തന്നെ ചെയ്യും;ടി വി അനുപമ

ആലപ്പുഴ: മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം നേരിട്ടതിലുള്ള പ്രതിഷേധം രേഖപ്പെടുത്തി ആലപ്പുഴ ജില്ലാ കലക്ടര്‍ ടി വി അനുപമ . കവയത്രി നിഖിത ഖില്ലിന്റെ വരികള്‍ തന്റെ ഫേസ്ബുക്ക് വാളില്‍ കുറിച്ചാണ് അനുപമ തന്റെ പ്രതിഷേധം വ്യക്തമാക്കിയിരിക്കുന്നത്.

അനുപമയുടെ പോസ്റ്റ്
അവര്‍ നിങ്ങളെ തകര്‍ക്കാനും തോല്‍പ്പിക്കാനും ശ്രമിക്കും
അവര്‍ നിങ്ങളെ ചുട്ടെരിക്കും, അപമാനിക്കും, പരിക്കേല്‍പ്പിക്കും, ഉപേക്ഷിക്കും, പക്ഷേ അവര്‍ക്ക് നിങ്ങളെ നശിപ്പിക്കാനാവില്ല, ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും

Share news
error: Content is protected !!
Scroll to Top