
പരപ്പനങ്ങാടി: യുദ്ധത്തിനെതിരെ ഒന്നിച്ചണിനിരക്കണമെന്നും ലോക സാമ്രാജ്യത്വത്തിൻ്റെ കച്ചവട താല്പര്യങ്ങൾക്കനുസരിച്ച് ആഗോളയുദ്ധങ്ങൾ ഉണ്ടാക്കുന്നത് അനുവദിച്ചു കൂടാ തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരൂരങ്ങാടി മേഖലാ കമ്മിറ്റി പരപ്പനങ്ങാടിയിൽ യുദ്ധവിരുദ്ധ റാലിയും യുദ്ധവിരുദ്ധ കൂട്ടായ്മയും സംഘടിപ്പിച്ചു. പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം അജിത് കുമാർ ടി മുഖ്യപ്രഭാഷണം നടത്തി.
മേഖലാ സെക്രട്ടറി പി സുനിൽ, പരപ്പനങ്ങാടി യൂണിറ്റ് സെക്രട്ടറി കെ ടി ബാബുരാജ് എന്നിവർ സംസാരിച്ചു.
മേഖലയിലെ മുഴുവൻ യൂണിറ്റുകളിലും വരും ദിവസങ്ങളിൽ പരിഷത്ത് യുദ്ധവിരുദ്ധ പരിപാടികൾ സംഘടിപ്പിക്കും.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




