കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി മൈസൂരില്‍ കണ്ടെത്തി

കോഴിക്കോട് വെളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ ആറുപേരില്‍ ഒരാളെ കൂടി കണ്ടെത്തി. മൈസൂരിനടുത്ത് മാണ്ഡ്യയില്‍ വെച്ചാണ് ഇപ്പോള്‍ രണ്ടാമത്തെ പെണ്‍കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. ഒരു പെണ്‍കുട്ടിയെ ഇന്നലെ ബംഗളൂരു മടിവാളയില്‍ വെച്ച് കണ്ടെത്തിയിരുന്നു.

മാണ്ഡയില്‍ നിന്നും കോഴിക്കോട്ടേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലായിരുന്നു പെണ്‍കുട്ടി എന്നാണ് റിപ്പോര്‍ട്ട്. മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.

പെണ്‍കുട്ടികളുടെ കയ്യില്‍ പണമില്ല അതുകൊണ്ടുതന്നെ ദൂരേക്ക് പോയിരിക്കില്ലെന്നാണ് പോലീസ് കരുതുന്നത്. പണമില്ലാത്തതിനാല്‍ വഴിയില്‍ പരിചയപ്പെട്ടവരില്‍ നിന്നും പണം വാങ്ങിയും മറ്റുമാണ് ഇവര്‍ യാത്ര ചെയ്തത്.

 

ഇവരെ കണ്ടെത്താനും, കണ്ടെത്തിയവരെ നാട്ടിലെത്തിക്കാനുമായി പോലീസിന്റെ രണ്ട് സംഘങ്ങള്‍ കര്‍ണാടകയിലുണ്ട്.

കഴിഞ്ഞ ദിവസം ബംഗളൂരു മഡിവാളയില്‍ രണ്ട് യുവാക്കളുടെ സഹായത്തോടെ ഒരു ലോഡ്ജില്‍ മുറിയെടുക്കാന്‍ ശ്രമിച്ചിരുന്നു. ലോഡ്ജിലെത്തിയ പെണ്‍കുട്ടികളുടെ ജീവനക്കാര്‍ ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ കാര്‍ഡും മൊബൈലുമല്ലാം കളുവമോയെന്നായിരുന്നു മറുപടി. ഇതോടെ ജീവനക്കാര്‍ക്ക് സംശയം തോന്നി. നേരത്തെ തന്നെ മലയാളി സംഘനടയുെ പ്രവര്‍ത്തകര്‍ ഹോട്ടലുകാരോട് വിവരം ധരിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇവര്‍ പോലീസിനും മലയാളി സംഘടനാ പ്രവര്‍ത്തകരേയും വിവരമറിയിച്ചു. ഇതിനിടെ അഞ്ചു പെണ്‍കുട്ടികള്‍ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top