സോഷ്യല്‍ മീഡിയ വഴി ബന്ധം സ്ഥാപിച്ച സ്ത്രീകളില്‍നിന്നും പണവും ആഭരണവും തട്ടിയ യുവതിയും യുവാവും പിടിയില്‍

മഞ്ചേരി; സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സ്ത്രീകളെ കബളിപ്പിച്ച് പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്തെന്ന പരാതിയില്‍ യുവതിയും യുവാവും കരുവാരക്കുണ്ടില്‍ പോലീസ് പിടിയില്‍. തൃക്കളൂര്‍ പുല്ലാട്ട് സ്വദേശി മാങ്ങാട്ടുതൊടി റഷീദ്(34) സഹായി കൊളങ്ങര ഖദീജ(42) എന്നിവരെയാണ് കരുവാരക്കുണ്ട് ഇന്‍സ്‌പെകര്‍ മനോജ് പറയറ്റയുടെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ സുജിത് മുരാരിയും സംഘവും അറസ്റ്റ് ചെയ്തത്.

കരുവാരകണ്ട് സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ഇവരില്‍ നിന്നും 14 പവന്റെ ആഭരണമാണ് കൈക്കലാക്കിയത് ഇ ആഭരണം മണ്ണാര്‍ക്കാടുള്ള പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ച് പണം കൈപ്പറ്റി എന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് ഇരുവരും ഒളിവിലായിരുന്നു.

സാമൂഹ്യമാധമങ്ങളിലൂടെ സ്ത്രീകളുമായിപരിചയപ്പെടുകയും പിന്നീട് ഫോണ്‍ വിളികളിലൂടെ അടുപ്പം സ്ഥാപിക്കുയും ചെയ്യുകയുമാണ് ഇവരുടെ രീതി.

Share news
error: Content is protected !!
Scroll to Top