HIGHLIGHTS : Another accident in Ayyappankav. The car hit the transformer and overturned around 2 am today.
പരപ്പനങ്ങാടി: അയ്യപ്പന്‍കാവില്‍ വീണ്ടും അപകടം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കാര്‍ മറിഞ്ഞത്. രാമനാട്ടുകര പുതുക്കോട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കുടുംബം ആലപ്പുഴയില്‍ നിന്ന് വരുന്നവഴിയാണ് അപടം സംഭവിച്ചത്.
അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ട്രാസ്‌ഫോര്‍മറിന്റെ ചുറ്റും സ്ഥാപിച്ചിട്ടുള്ള ഗ്രില്ലില്‍ തകര്‍ന്നിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

അപകടങ്ങള്‍ പതിവാകുന്ന ഈ ഭാഗത്ത് അധികൃതര്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉടന്‍ സ്ഥാപിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു